കൊച്ചി: ജില്ലയില്‍ തദ്ദേശതെരഞ്ഞെടുപ്പ് മത്സരരംഗത്തുള്ള സ്ഥാനാര്‍ഥികളുടെ ചിത്രം വ്യക്തമായി. 7,582 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. പ്രാഥമിക കണക്കുകള്‍ പ്രകാരം ഗ്രാമപഞ്ചായത്തിലേക്ക് 4,589 പേരും ബ്ലോക്കിലേക്ക് 494 പേരും ജില്ലാ പഞ്ചായത്തിലേക്ക് 144 പേരും 13 നഗരസഭകളിലേക്കായി 1890 പേരും കൊച്ചി കോര്‍പറേഷനിലേക്ക് 465 പേരുമാണ് മത്സരിക്കുന്നത്. സ്ഥാനാര്‍ഥികളുടെ എണ്ണം സംബന്ധിച്ച കണക്ക് അന്തിമമല്ല. ഇതില്‍ മാറ്റം വന്നേക്കാം.
What do you feel about this post?

Like

Love

Happy

Haha

Sad











