കീഴ്മാട് : ജില്ലാ പഞ്ചായത്ത് കീഴ്മാട് ഡിവിഷനിൽ മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാർത്ഥി പ്രചാരണ പ്രവർത്തനങ്ങളുമായി തെരഞ്ഞെടുപ്പ് രംഗത്ത് സജീവം. ഇന്നത്തെ പ്രചരണത്തിൻ്റെ പ്രധാന ശ്രദ്ധാകേന്ദ്രം കീഴ്മാട് ഗ്രാമപഞ്ചായത്തായിരുന്നു. സ്ഥാനാർത്ഥി കാർമൽ ജംഗ്ഷൻ മുതൽ നാലാം മൈൽ വരെയുള്ള പ്രദേശത്തെ കടകളിൽ കയറിയാണ് വോട്ട് അഭ്യർത്ഥിച്ചത്. ജനങ്ങളിലേക്ക് നേരിട്ട് ഇറങ്ങിച്ചെല്ലുക എന്ന ലക്ഷ്യത്തോടെ, ഈ ദൂരം മുഴുവൻ സ്ഥാനാർത്ഥി നടന്നാണ് പൂർത്തിയാക്കിയത്.
സ്ഥാനാർത്ഥിയുടെ കാൽനട പ്രചരണത്തിന് പ്രമുഖ നേതാക്കളുടെ വലിയ പിന്തുണയുണ്ടായിരുന്നു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡൻ്റ് മുജീബ്, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിനിധികൾ, മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ രാജു കുംബ്ലാൻ എന്നിവർ സ്ഥാനാർത്ഥിക്കൊപ്പം കാൽനടയായി സഞ്ചരിച്ച് വോട്ടഭ്യർത്ഥിച്ചു. മറ്റ് സ്ഥാനാർത്ഥികളും ഇന്നത്തെ പ്രചാരണ പരിപാടികളിൽ പങ്കെടുത്തു.
ജനങ്ങളുമായി നേരിട്ടു സംവദിച്ചു കൊണ്ട് പ്രചരണം നടത്തിയ സ്ഥാനാർത്ഥിക്ക് പ്രാദേശിക തലത്തിൽ ശക്തമായ അടിത്തറയുണ്ടെന്ന് മനസിലാകും വിധം വലിയ സ്വീകാര്യതയാണ് ജനങ്ങളിൽ നിന്ന് ലഭിച്ചത്.
What do you feel about this post?

Like

Love

Happy

Haha

Sad











