ഓട്ടോറിക്ഷാ ഡ്രൈവേഴ്‌സ് അസോസിയേഷന്‍ പെരുമ്പാവൂര്‍ ഏരിയ സമ്മേളനം

പെരുമ്പാവൂര്‍:  ഓട്ടോറിക്ഷാ ഡ്രൈവേഴ്‌സ് അസോസിയേഷന്‍  സി.ഐ.ടി.യു. പെരുമ്പാവൂര്‍ ഏരിയ സമ്മേളനം ജില്ലാ സെക്രട്ടറി എം.ബി. സ്യമന്തഭദ്രന്‍ ഉദ്ഘാടനം ചെയ്തു.  പെരുമ്പാവൂര്‍ മുന്‍സിപ്പല്‍ പരിധിയില്‍ ഓടുന്ന ഓട്ടോറിക്ഷകള്‍ക്ക് ബോണറ്റ്‌നമ്പര്‍ സംവിധാനം കൃത്യമായി നടപ്പിലാക്കണം, അനധികൃതമായി നിരവധി വാഹനങ്ങള്‍ പല സ്റ്റാന്റുകളിലും കിടന്ന് ഓടുന്നത് നിരവധി ക്രമസമാധാന പ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട മുന്‍സിപ്പല്‍ ഭരണാധികാരികളും പോലിസ്, ആര്‍.ടി.ഒ. ഉദ്യോഗസ്ഥരും അടിയന്തിരമായി ഇടപെട്ട് ബോണറ്റ് നമ്പര്‍ സംവിധാനം കൃത്യതയോടെ നടപ്പിലാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.എം. സലിം അധ്യക്ഷത വഹിച്ചു. എ.ബി. സലിം, കെ.ആര്‍. സുരേഷ്‌കുമാര്‍, മേഖല സെക്രട്ടറി ടി.വി. രാംദാസ്, അസോ. ഏരിയ സെക്രട്ടറി എം.പി. ബഷീര്‍, സി.ഐ.ടി.യു. ഏരിയ സെക്രട്ടറി സുജു ജോണി, ടി.വി. രാജന്‍, എല്‍ദോ ഡേവിഡ്, സി.വി. ജിന്ന, കെ.ഇ. നൗഷാദ്, പി.സി. ബാബു, എം.ബി. ഷാജി, കെ.എസ്. നകുലന്‍ എന്നിവര്‍ സംസാരിച്ചു. അസോസിയേഷന്‍ ഏരിയ ഭാരവാഹികളായി പി.എം. സലിം  (പ്രസി.) സി.വി. ജിന്ന, ആര്‍. സുകുമാരന്‍, പി.എം. ഷിരാസ് (വൈ. പ്രസി.) എം.പി. ബഷീര്‍ (സെക്ര.), കെ.ആര്‍. സുരേഷ്‌കുമാര്‍, സൈമണ്‍, കെ.എം. ഷാജി (ജോ. സെക്ര.), ടി.വി. രാംദാസ് (ട്രഷ.), തിരഞ്ഞെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Comment

Your email address will not be published. Required fields are marked *

wpChatIcon
    wpChatIcon
    Scroll to Top