പെരുമ്പാവൂര്‍: പാലക്കാട്ട്താഴം മുതല്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വരെ പുതുക്കി പണിയുന്ന കാനയിലേക്ക് വാഹന യാത്രക്കാര്‍ വീണ് പരിക്കേൽക്കുന്നത് പതിവാകുന്നു. തിരക്കേറിയ എഎം റോഡില്‍ പകുതിയോളം വരുന്ന ഭാഗത്ത് ഒന്നര മീറ്ററോളം താഴ്ചയിലാണ് കാന നിര്‍മാണം.
പ്രധാന റോഡുമായി ചേരുന്ന ഇടറോഡുകള്‍ ഉള്‍പ്പെടെ മുറിച്ചാണ് നിര്‍മാണം നടക്കുന്നതും. പരിസരവാസികളും, വ്യാപാരികളും പ്രതിഷേധവുമായി കഴിഞ്ഞ രാത്രി 10ന് മണ്ണുമാന്തി യന്ത്രങ്ങളും ടിപ്പറുമായി വന്ന കോണ്‍ട്രാക്ടറെ തടഞ്ഞെങ്കിലും കാന നിര്‍മിക്കാനുള്ള നിര്‍ദേശമാണെന്ന് ഉള്ളതെന്ന് പറഞ്ഞു.
ഏകദേശം ഒരു കിലോമീറ്ററിന് അടുത്തുവരുന്ന ദൂരം മുഴുവന്‍ മണ്ണെടുത്ത് കഴിഞ്ഞതിനു ശേഷമേ പണി ചെയ്യാന്‍ കഴിയൂ എന്നാണ് കോണ്‍ട്രാക്ടറുടെ വാദം. പിഡബ്യൂ ഓഫീസ് അസി. എൻജിനീയറുമായി സംസാരിച്ചപ്പോള്‍ ഭാഗികമായി പൂര്‍ത്തീകരിച്ചതിനു ശേഷമേ ബാക്കി ഭാഗം പൊളിക്കുകയുള്ളൂ എന്നായിരുന്നു മറുപടി.
എടുത്ത കുഴികൾ കോണ്‍ക്രീറ്റ് ചെയ്ത് സ്ലാബിട്ടതിന് ശേഷം ബാക്കി ഭാഗം പൊളിച്ചുപണി പൂര്‍ത്തീകരിക്കണമെന്നാണ് പരിസരവാസികളുടെയും വ്യാപാരികളുടെയും ആവശ്യം.
What do you feel about this post?

Like

Love

Happy

Haha

Sad











