കയ്യുത്തിയാല്‍ മേരി മാതാ എല്‍പി സ്‌കൂള്‍ സുവര്‍ണ്ണ ജൂബിലി നിറവിലേക്ക്.

പെരുമ്പാവൂര്‍: കയ്യുത്തിയാല്‍ മേരി മാതാ എല്‍പി സ്‌കൂള്‍ സുവര്‍ണ്ണ ജൂബിലി നിറവിലേക്ക്. അയ്മുറി തിരുഹൃദ ഇടവകയുടെ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മേരിമാത എല്‍പി സ്‌കൂള്‍ 1976 ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. കൂവപ്പടി പഞ്ചായത്തി ഈസ്കൂൾ പെരുമ്പാവൂര്‍ ഉപജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ മുന്‍ നിരയിലാണ്. 1 മുതല്‍ 4 വരെ രണ്ട് ഡിവിഷന്‍ വീതം 250 ലധികം വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോ ഷങ്ങള്‍ക്ക് 14-ന് വെള്ളിയാഴ്ച തുടക്കം കുറിക്കും. 14ന് രാവിലെ 11 മണിക്ഐമുറി പള്ളി പാരീഷ് ഹാളില്‍ നടക്കുന്ന ചടങ്ങിൽസുവര്‍ണ്ണ ജൂബിലിയുടെ ഉദ്ഘാടനം. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും, പൊതുസമ്മേളനത്തിൻ്റെ ഉദ്ഘാടനം . ബെന്നി ബഹനാൻ എം.പി.യും നിര്‍വഹിക്കും. എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, പൂര്‍വ വിദ്യാര്‍ഥി ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും. ജൂബിലി നടത്തിപ്പിനായി ഫാ. ജോസ് ചോലിക്കര രക്ഷാധികാരിയും, ബേബി തോപ്പിലാന്‍ ചെയർ മാനും, പ്രധാന അധ്യാപിക രഞ്ജു കെ. തോമസ് ജനറൽ. കണ്‍വീനറുമായി സ്വാഗതസംഘം രൂപീകരിച്ചിട്ടുണ്ട്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Comment

Your email address will not be published. Required fields are marked *

wpChatIcon
    wpChatIcon
    Scroll to Top