പെരുമ്പാവൂര്‍: പെരുമ്പാവൂരിൽ അച്ഛനും മകനും സ്ഥാനാർഥികൾ. അച്ഛൻ ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്ക് ജനവിധി തേടുമ്പോൾ മകൻ മൽസരിക്കുന്നത് ഗ്രാമപഞ്ചായത്തിലേക്കാണ്. ബിജെപി സ്ഥാനാര്‍ഥികളാണ് ഇരുവരും. ബിജെപി ന്യൂനപക്ഷ മോര്‍ച്ച നോര്‍ത്ത് ഡിസ്ട്രിക്ട് പ്രസിഡന്റ് പുല്ലുവഴി മഴുവന്‍ചേരി എം.പി. ജെയ്സണ്‍ ജില്ലാ പഞ്ചായത്ത് പുല്ലുവഴി ഡിവിഷനില്‍ നിന്നും മകന് അഗസ് ജെയ്സണ്‍ രായമംഗലം ഗ്രാമപഞ്ചായത്ത് 17-ാം വാര്‍ഡിലുമാണ് മത്സരിക്കുന്നത്.
25 വര്‍ഷം മുമ്പ് യുഡിഎഫിനായി പഞ്ചായത്തിലേക്ക് മത്സരിച്ച ജെയ്സണ്‍ രണ്ടാം തവണയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 15 വര്‍ഷം മുമ്പ് ബിജെപിയില്‍ അംഗത്വമെടുത്ത ജെയ്സണ്‍ പെരുമ്പാവൂര്‍ മണ്ഡലം സെക്രട്ടറി, ജില്ലാ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
What do you feel about this post?

Like

Love

Happy

Haha

Sad











