പെരുമ്പാവൂർ: രാജ്യത്തിന്റെ മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കുന്ന പോരാട്ടങ്ങളിൽ പാർട്ടി പ്രവർത്തകർ പ്രത്യയശാസ്ത്രപരമായി കൂടുതൽ കരുത്താർജിക്കേണ്ടതുണ്ടെന്ന് സി പി ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ കെ അഷറഫ്. സി പി ഐ എറണാകുളം ജില്ലാ കൗൺസിൽ പുല്ലുവഴി പി കെ വി സ്മാരകത്തിൽ സംഘടിപ്പിച്ച കെ ദാമോദരൻ അനുസ്മരണവും ജില്ലാ പാർട്ടി സ്കൂൾ ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ ദാമോദരന്റെ ചിന്തകളും പ്രവർത്തനങ്ങളും ഇന്നത്തെ തലമുറയ്ക്ക് മാതൃകയാണെന്നും പ്രത്യയശാസ്ത്ര പഠനവും സംഘടനാ ശാക്തീകരണവും കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സി പി ഐ ജില്ലാ സെക്രട്ടറി എൻ അരുൺ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കമല സദാനന്ദൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ഇ കെ ശിവൻ, കെ എൻ സുഗതൻ, ശാരദ മോഹൻ, പി കെ രാജേഷ്, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എം എം ജോർജ്, ജില്ലാ എക്സിക്യൂട്ടീവ് അംഗം രാജേഷ് കാവുങ്കൽ, എം മുകേഷ്, അഡ്വ. രമേഷ് ചന്ദ്, പെരുമ്പാവൂർ മണ്ഡലം സെക്രട്ടറി പി കെ രാജീവൻ എന്നിവർ സംസാരിച്ചു. വി എസ് പ്രിൻസ്, കെ ജി ശിവാനന്ദൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
What do you feel about this post?

Like

Love

Happy

Haha

Sad











