പെരുമ്പാവൂർ: വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് മലയിടംതുരുത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഹെൽത്ത് ഗ്രാന്റ് ഉപയോഗിച്ച് നവീകരിച്ച കോൺഫറൻസ് ഹാളിന്റെയും പുതുതായി ഒരുക്കിയ ഭൗതിക സാഹചര്യങ്ങളുടെയും ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസി സെബാസ്റ്റ്യൻ നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫീക്ക് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ അനീസ ഇസ്മായിൽ, മിവ ജോളി, മെഡിക്കൽ ഓഫീസർ വി.എസ്. ശ്രീരേഖ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അസീന, കൗലത്ത് മരക്കാർ, അഡ്വ. ഫർഹത്ത് സുഹൈൽ, വാർഡ് മെമ്പർ സി.കെ. ഷൈബി, മലയിടംതുരുത്ത് കുടുംബാരോഗ്യ കേന്ദ്രം മാനേജ്മെന്റ് കമ്മിറ്റി അംഗവും വാഴക്കുളം പഞ്ചായത്ത് മെമ്പറുമായ കെ.എച്ച്. ഹാരിസ് എന്നിവർ സംസാരിച്ചു.കുടുംബാരോഗ്യ കേന്ദ്രത്തിൽ സോളാർ സിസ്റ്റം സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസി സെബാസ്റ്റ്യൻ പറഞ്ഞു. പരമാവധി ജനങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ ഭരണസമിതി പുതിയ പദ്ധതികൾ ആസൂത്രണം ചെയ്തുവരികയാണ്. കിടത്തിച്ചികിത്സ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ആരംഭിക്കുന്നതിന് സർക്കാരിന്റെ സഹായം തേടാൻ തീരുമാനിച്ചതായും പ്രസിഡന്റ് വ്യക്തമാക്കി.
What do you feel about this post?

Like

Love

Happy

Haha

Sad











