കൊച്ചി : കീഴ്മാട് ജില്ലാ ഡിവിഷൻ നിലവിൽ വന്ന അന്ന് മുതൽ വിജയിച്ച പാരമ്പര്യമാണ് യു ഡി എഫിനുള്ളത്. കെപിസിസി ജനറൽ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത്‌ മുൻ വൈസ് പ്രസിഡന്റുമായ അബ്ദുൽ മുത്തലിബും മുൻ വാഴക്കുളം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റും മുൻ ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റുമായ സനിത റഹീമും പ്രതിനിധീകരിച്ച ഡിവിഷനിൽ വീണ്ടും വികസന കാഴ്ചപ്പാടുള്ള ഒരാൾ തന്നെ വിജയിക്കേണ്ടതു അത്യന്താപേക്ഷിതമാണ്.

വെങ്ങോല ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ആയി പ്രവർത്തിച്ചപ്പോൾ താൻ പ്രതിനിധീകരിച്ചിരുന്ന വാർഡിൽ ഗ്രാമപഞ്ചായത്ത് ഫണ്ട്‌ ഉൾപ്പെടെ ബ്ലോക്ക്‌ ജില്ലാ പഞ്ചായത്ത്‌ ഫണ്ടും എം എൽ എ, എം പി ഫണ്ടുകളും ഉൾപ്പെടെ 5 കോടിയിലേറെ രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്താൻ മുക്താറിനായിട്ടുണ്ട്.

തനിക്ക് പഞ്ചായത്തിൽ നിന്നും ലഭിച്ചിരുന്ന ഓണറേറിയം വാർഡിലെ വിധവകൾക്ക് ക്ഷേമ പെൻഷൻ ആയി നൽകിയതുൾപ്പെടെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകാൻ മുക്താറിന് കഴിഞ്ഞിട്ടുണ്ട്. കൂടാതെ പീസ് വാലി, തണൽ തുടങ്ങിയ ജീവകാരുണ്യ പ്രസ്ഥാനങ്ങളുടെയും ഭാഗമാകാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. എറണാകുളം ജില്ലയിൽ പഠന പാഠിയേതര വിഷയങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന 3500 ൽ ഏറെ കുട്ടികൾ പഠിക്കുന്ന തണ്ടേക്കാട് ജമാഅത്ത് ഹയർ സെക്കന്ററി സ്കൂളിനെ മികവിന്റെ വിദ്യാലയമാക്കി മാറ്റിയതിൽ മാനേജർ എന്ന നിലക്കുള്ള മുക്താറിന്റെ പങ്ക് ആർക്കും നിഷേധിക്കാനാവില്ല.

പി എ മുക്താറിന്റെയും കുടുംബത്തിന്റെയും ഉദാരമനസ്കത കേട്ടറിഞ്ഞു ദൂര ദിക്കുകളിൽ നിന്നും ചികിത്സ, വിവാഹ ധനസഹായം, ഭവനനിർമ്മാണം, ആരാധനാലയ നിർമ്മാണം തുടങ്ങിയ ആവശ്യങ്ങൾക്കായി ജനങ്ങൾ വരുന്നത് തണ്ടേക്കാട് നിവാസികളുടെ നിത്യ കാഴ്ചയാണ്. മനുഷ്യ ജീവിതത്തിന്റെ സർവ്വ മേഖലകളുമായും നേതൃത്വപരമായ പങ്ക് വഹിച്ചു സാമൂഹ്യ രാഷ്ട്രീയ രംഗത്ത് നിറഞ്ഞു നിൽക്കുന്ന പി.എ മുക്താർ കീഴ്മാട് ഡിവിഷനെ ഇത് വരെ പ്രതിനിധീകരിച്ച പ്രഗത്ഭരുടെ പിൻഗാമി ആയി തെരഞ്ഞെടുക്കപ്പെടണം എന്നതാണ് ഒരു നാടിന്റെ മൊത്തം ആവശ്യവും ആഗ്രഹവും.

LEAVE A REPLY

Please enter your comment!
Please enter your name here