മരോട്ടിച്ചുവടുകാരുടെ സ്‌നേഹത്തണലിൽ അജിത രഞ്‌ജിത്ത്‌ പ്രചരണം കൊഴുപ്പിക്കുന്നു

പെരുമ്പാവൂർ: വാർഡിലെ മുഴുവൻ വീടുകളിലും സന്ദർശനം നടത്തി വോട്ടുറപ്പിക്കുന്ന തിരക്കിലാണ്‌ വെങ്ങോല പഞ്ചായത്തിലെ 24-ാം വാർഡായ മരോട്ടിച്ചുവട്ടിലെ എൽ ഡി എഫ്‌ സ്ഥാനാർത്ഥി. പലവട്ടം ഗൃഹസന്ദർശനം നടത്തി നിലവിലെ വാർഡംഗം കുഞ്ഞുമുഹമ്മദ്‌ നടത്തി വന്ന വികസനപ്രവർത്തനങ്ങളുടെ തുടർച്ചയായിരിക്കും താൻ തെരഞ്ഞെടുക്കപ്പെട്ടാൽ ചെയ്യുക എന്ന ബോധ്യപ്പെടുത്തിയാണ്‌ അജിത പ്രചരണം കൊഴുപ്പിക്കുന്നത്‌. ഇതോടെ രണ്ടാം ഘട്ടത്തിലും പ്രചരണത്തിൽ എതിർ സ്ഥാനാർത്ഥികളേക്കാൾ ഒരു പടി മുന്നിലാണ്‌ മരോട്ടിച്ചുവടിന്റെ സ്വന്തം അജിത രഞ്ജിത്ത്.

വീട് കയറിയുള്ള പ്രചരണത്തിൽ മികച്ച പ്രതികരണമാണ് അജിതയ്‌ക്ക്‌ ലഭിക്കുന്നത്‌. സ്വന്തം വീട്ടിലെ അം​ഗത്തെപ്പോലെ ഓരോ വീട്ടുകാരും സ്വീകരിക്കുന്നത്‌ തൻ്റെ വിജയപ്രതീക്ഷകൾ വർദ്ധിപ്പിക്കുന്നതായി അജിത പറയുന്നു. ഒരു പരിചയപ്പെടുത്തലിൻ്റെയോ ആമുഖത്തിന്റെയോ ആവശ്യമില്ലാതെ അമ്മമാരും മുതിർന്നവരും കൈകൊടുത്തും കെട്ടിപ്പുണർന്നുമാണ് അജിതയെ സ്വീകരിക്കുന്നത്‌. മുതിർന്നർ തലയിൽ കൈവച്ച്‌ അനുഗ്രഹിച്ചും വിജയാശംസകൾ നേരുന്നുണ്ട്‌. ഭർത്താവും പാർട്ടി പ്രവർത്തകരും അജിതയോടൊപ്പമുണ്ട്‌.

വാർഡിലെ ഒരാളെയും നേർൽ കാണാൻ വിട്ടു പോകരുതെന്ന നിർബന്ധത്തിലാണ് അജിതയുടെ പ്രവർത്തനം. ഇന്ന് വൈകിട്ട് പാർട്ടി പ്രവർത്തകർക്കൊപ്പം വീട് കയറി പ്രചരണം തുടരാനാണ് തീരുമാനം. ഒപ്പം വാർഡിലെ മെമ്പറാകാൻ കഴിഞ്ഞാൽ നടത്താൻ ഉദ്ധേശിക്കുന്ന പദ്ധതികൾ ജനങ്ങളെ ബോധ്യപ്പെടുത്താനും ശ്രമിക്കുന്നുണ്ട്. ത്രികോണ മത്‌സരം കാഴ്‌ച്ച വെക്കാറുളള മരോട്ടിച്ചുവടിൽ ഇത്തവണ ദുർബലസ്ഥാനാർത്ഥികളായതിനാൽ അജിതയുടെ വിജയം എളുപ്പമാകുമെന്നാണ്‌ രാഷ്‌ട്രീയ നിരീക്ഷകരുടെ നിഗമനം.അതിനനുസരിച്ചുളള ചിട്ടയായ പ്രചരണവും നടത്തി വരുന്നത്‌ കൂടുതൽ വിജയപ്രതീക്ഷ ഉളവാക്കുന്നുണ്ട്‌.

എസ്‌ ഡി പി ഐയും യു ഡി എഫുമാണ്‌ മുഖ്യ എതിരാളികളെങ്കിലും പാർട്ടിക്കാരായ സ്ഥാനാർത്ഥികളെ കണ്ടെത്താൻ എൽ ഡി എഫിനെ മാത്രമേ കഴിഞ്ഞുളളൂ. അതുകൊണ്ട്‌ തന്നെ സ്ഥാനാർത്ഥികളിൽ മുൻതൂക്കം അജിതയ്‌ക്ക്‌ തന്നെയാണ്‌.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Comment

Your email address will not be published. Required fields are marked *

wpChatIcon
    wpChatIcon
    Scroll to Top