പെരുമ്പാവൂർ : കൊ​ട്ടി​ക്ക​ലാ​ശം ഗം​ഭീ​ര​മാ​ക്കി മു​ന്ന​ണി​ക​ൾ. ഇ​നി നി​ശ​ബ്ദ പ്ര​ച​ര​ണ​ത്തി​ലൂ​ടെ അ​വ​സാ​ന വോ​ട്ടും ഉ​റ​പ്പി​ക്കാ​നു​ള്ള ഓ​ട്ട​പ്പാ​ച്ചി​ലി​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ. ത​ങ്ങ​ളു​ടെ ശ​ക്തി തെ​ളി​യി​ക്കാ​ൻ മുന്നണികൾ വാ​ശി​യോ​ടെ മു​ന്നി​ട്ടി​റ​ങ്ങി​യ​പ്പോ​ൾ കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ന് പ​തി​ൻ​മ​ട​ങ്ങ് ശോ​ഭ​യാ​ണ് പെ​രു​മ്പാ​വൂ​രി​ൽ കാ​ണാ​ൻ ക​ഴി​ഞ്ഞ​ത്. മു​ന്ന​ണി​ക​ൾ ഒ​രേ സ്ഥല​ത്ത് അ​ണി​നി​ര​ന്ന​പ്പോ​ഴും രാ​ഷ്ട്രീ​യ പ​ക്വ​ത കൈ​വ​രി​ച്ച​ത് അ​പൂ​ർ​വ കാ​ഴ്ച്ച​യാ​യി മാ​റി. പ്ര​ചാ​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന മ​ണി​ക്കൂ​റു​ക​ളി​ൽ ഉ​യ​ർ​ന്ന ഊ​ർ​ജ്വ​സ്വ​ല​ത​യോ​ടു​ള്ള വ്യ​ത്യ​സ്ഥ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ ഓ​രോ മു​ന്ന​ണി​ക​ളും ത​ങ്ങ​ളു​ടെ ശ​ക്തി​തെ​ളി​യി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ക്കി മാ​റ്റു​ക​യാ​ണു​ണ്ടാ​യ​ത്. തൊ​ട്ട​ടു​ത്ത് നി​ന്ന് എ​തി​ർ ചേ​രി​ക​ളി​ലു​ള്ള​വ​ർ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ മു​ഴ​ക്കു​മ്പോ​ഴും അ​ത് കൈ​യാ​ങ്ക​ളി​യി​ലേ​ക്ക് നീ​ങ്ങാ​തെ അ​ണി​ക​ളി​ൽ ജാ​ഗ്ര​ത​യോ​ടു​ള്ള പെ​രു​മാ​റ്റ​മാ​ണ് പെ​രു​മ്പാ​വൂ​രി​ലു​ണ്ടാ​യ​ത്.

ചെ​ണ്ട​മേ​ളം, ബാ​ൻ​ഡ് സെ​റ്റു​ക​ൾ, നാ​സി​ക് ഡോ​ൾ എ​ന്നി​വ​യു​ടെ അ​ക​മ്പ​ടി​യോ​ടു​ള്ള പ്ര​വ​ർ​ത്ത​ക​രു​ടെ നൃ​ത്ത​ച്ചു​വ​ടു​ക​ൾ കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ന് താ​ള​മേ​കി. ആ​ശ​യ​പ​ര​മാ​യ പോ​രാ​ട്ടം ന​ട​ക്കു​മ്പോ​ഴും സൗ​ഹൃ​ദ​പ​ര​മാ​യ വെ​ല്ലു​വി​ളി​ക​ൾ മാ​ത്ര​മാ​ണ് പ​ല​യി​ട​ങ്ങ​ളും ഉ​ണ്ടാ​യ​ത്. നീ​ണ്ട പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളു​ടെ ക്ലൈ​മാ​ക്‌​സി​ലേ​ക്ക് അ​ടു​ത്ത​പ്പോ​ൾ ഓ​രോ മു​ന്ന​ണി​ക​ളും ത​ങ്ങ​ളു​ടെ വോ​ട്ട് ബാ​ങ്ക് സു​ര​ക്ഷി​ത​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന അ​വ​സാ​ന​വ​ട്ട ശ​ക്തി​പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച്ച​വെ​ച്ച​ത്. തു​റ​ന്ന വാ​ഹ​ന​ത്തി​ൽ സ്ഥാ​നാ​ർ​ത്ഥി​ക​ൾ പ്ര​വ​ർ​ത്ത​ക​രെ അ​ഭി​വാ​ദ്യം ചെ​യ്യ​ലും വോ​ട്ട​ർ​മാ​രോ​ട് അ​വ​സാ​ന​വ​ട്ട വോ​ട്ട​ഭ്യ​ർ​ഥ​ന​യു​മാ​ണ് ന​ട​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here