പെരുമ്പാവൂര്‍: ബാംഗ്ലൂരില്‍ നടന്ന ദേശീയ സ്‌പോര്‍ട്‌സ് യോഗാസന ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച് സ്വര്‍ണ്ണ മെഡലുകള്‍ നേടി അന്താരാഷ്ട്ര മത്സരത്തില്‍ യോഗ്യത നേടിയ വൈഗ രാജേഷ് നാടിന് അഭിമാനമായി. കീഴില്ലം മണ്ണൂര്‍ ഗാര്‍ഡിയന്‍ എയ്ഞ്ചല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഈമിടുക്കി. പ്രൈമറി തലം മുതല്‍  കരാട്ടെ  പരിശീലനത്തിലൂടെ ബ്ലാക്ക് ബെല്‍റ്റ് യോഗ്യത കരസ്ഥമാക്കിയിട്ടുണ്ട്. മണ്ണൂര്‍ ഗാര്‍ഡിയന്‍ എയ്ഞ്ചല്‍ ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി
സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ വൈഗ രാജേഷ് ജിമിനി ടീച്ചറുടെ ശിക്ഷണത്തിലാണ് യോഗ പരിശീലനം നടത്തുന്നത്. കായിക മേഖലയില്‍ എന്നതുപോലെ തന്നെ കലാരംഗത്തും വിവിധ നേട്ടങ്ങള്‍ വൈഗ രാജേഷ് കൈവരിച്ചിട്ടുണ്ട്. ദേശീയ മത്സരത്തില്‍ രണ്ട് സ്വര്‍ണ്ണ മെഡലുകള്‍ നേടിയാണ് അന്താരാഷ്ട്ര മത്സരത്തിലേക്ക് വൈഗ രാജേഷ് യോഗ്യത നേടിയത്. കീഴില്ലം പണിക്കരമ്പലം മുണ്ടന്‍പാലത്തിങ്കല്‍ എം.ഡി. രാജേഷ് പണിക്കരുടെയും രജനി രാജേഷിന്റെയും ഇളയ മകളാണ് വൈഗ രാജേഷ്. തണല്‍ പരിവാര്‍ സംസ്ഥാന ട്രഷറര്‍ ആണ് രജനി. സഹോദരി വിനയ രാജേഷ് ഇഗ്‌നോ യൂണിവേഴ്‌സിറ്റിയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയാണ്.നേപ്പാളില്‍ നടക്കുന്ന അന്താരാഷ്ട്ര യോഗ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് വൈഗ രാജേഷ് പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here