വെങ്ങോലയില്‍ താരമായി അജിത; വിജയമുറപ്പിച്ച് മുന്നണി

വെങ്ങോല: തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ വെങ്ങോല ഗ്രാമപഞ്ചായത്തില്‍ 24-ാം വാര്‍ഡായ മരോട്ടിച്ചുവടിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പ്രചരണത്തില്‍ ഏറെ മുന്നിലാണ്. സംവരണ വാര്‍ഡായ ഇവിടം സ്ഥാനാര്‍ത്ഥികളെ ഒപ്പിച്ചെടുക്കാന്‍ യു ഡി എഫ്, എസ് ഡി പി ഐ നേതൃത്വം നന്നേ ബുദ്ധിമുട്ടി. എന്നാല്‍ പാര്‍ട്ടി കുടുംബത്തില്‍ നിന്നുളള അജിതയെ കണ്ടെത്താന്‍ എല്‍ ഡി എഫിന് മുന്നേ കഴിഞ്ഞു.

വീട് കയറി പ്രചരണം തുടരുകയാണ് അജിത. ഓരോരുത്തരെയും കണ്ട് വോട്ടുറപ്പിക്കുകയാണ് സ്ഥാനാര്‍ത്ഥി. നാളെ കൊട്ടിക്കലാശം നടത്താനാണ് തീരുമാനം. നിലവില്‍ എല്‍ ഡി എഫിന്റെ സിറ്റിങ്ങ് സീറ്റായതും വികസന പ്രവര്‍ത്തനങ്ങളുടെ ട്രാക്ക് റെക്കോര്‍ഡുകള്‍ നിരത്താന്‍ കഴിയുന്നതും പ്രചരണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ അജിതയെ പിന്തുണച്ചു. അതേ ജനപിന്തുണ അവസാനഘട്ടത്തിലും അജിതയ്ക്ക് ഒപ്പമുള്ളത് കൊണ്ട് വിജയ പ്രതീക്ഷയിലാണ് സ്ഥാനാര്‍ത്ഥിയും പാര്‍ട്ടി നേതൃത്വവും.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Comment

Your email address will not be published. Required fields are marked *

wpChatIcon
    wpChatIcon
    Scroll to Top