വാഴക്കുളം: ജനസ്വീകാര്യതയുള്ള വ്യക്തിയെയാണ് വാഴക്കുളം ഗ്രാമപഞ്ചായത്തിലെ 11-ാം വാര്‍ഡിലേക്ക് യുഡിഎഫ് ഇത്തവണ നിശ്ചയിച്ചത്. നാടറിയുന്ന, നാടിനെ അറിയുന്ന നാട്ടുകാരനായാണ് മുജീബ് മാമ്പിള്ളി തന്റെ തെരഞ്ഞെടുപ്പ് പ്രചരണം തുടരുന്നത്. രാഷ്ട്രീയമോ പദവികളോ ഒന്നും ഇല്ലാതെ തന്നെ സാമൂഹ്യ സേവന രംഗത്ത് നിരവധി പ്രവര്‍ത്തനങ്ങള്‍ ചെയ്തിരുന്ന വ്യക്തിയാണ് ഇദ്ദേഹം.
ഇന്ന് വോട്ടേഴ്‌സ് സ്ലിപ്പ് വിതരണവുമായി വാര്‍ഡില്‍ സജീവമായിരിക്കുകയാണ് മുജീബ്. തെരഞ്ഞെടുപ്പ് പ്രചരണം അവസാന ലാപ്പില്‍ എത്തിയതോടെ നാളെ കലാശക്കൊട്ട് നടത്താനാണ് നേതൃത്വത്തിന്റെ തീരുമാനം. ജനങ്ങള്‍ തനിക്കൊപ്പമുണ്ടെന്ന ശുഭാപ്തി വിശ്വാസത്തിലാണ് സ്ഥാനാര്‍ത്ഥി.
What do you feel about this post?

Like

Love

Happy

Haha

Sad











