പെരുമ്പാവൂർ: മാറമ്പിള്ളി എംഇഎസ് കോളേജിന്റെ (ഓട്ടോണമസ്) സാമൂഹിക പ്രതിബദ്ധതാ പദ്ധതിയായ ‘പ്രഗതി 2026’ന്റെ ഭാഗമായി വാഴക്കുളം യുപി സ്കൂളിൽ വിദ്യാഭ്യാസ സഹായ വിതരണവും ബോധവത്കരണ പരിപാടിയും സംഘടിപ്പിച്ചു. വാഴക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ കെ ഉദ്ഘാടനം നിർവ്വഹിച്ചു.കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. മൻസൂർ അലി പിപി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കോളേജ് മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ ടി എ സക്കീർ ഹുസൈൻ, സെക്രട്ടറി എം എം അഷ്റഫ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. പ്രഗതി 2026 കോ-ഓർഡിനേറ്റർ കെ എച്ച് ഷീബ, ജോയിന്റ് കോ-ഓർഡിനേറ്റർ റംല ഇസ്മായിൽ എന്നിവർ സംസാരിച്ചു.പദ്ധതിയുടെ ഭാഗമായി വാഴക്കുളം യുപി സ്കൂളിലെ 306 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. നുസ്രത്തുൽ ഇസ്ലാം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ മാറമ്പിള്ളിയിലെ വിദ്യാർത്ഥികൾക്കും പഠനസഹായങ്ങൾ നൽകി. കൂടാതെ മാറമ്പിള്ളി ഒന്നാം വാർഡിലെ അങ്കണവാടി കുട്ടികൾക്ക് ക്രയോൺ സെറ്റുകളും കളറിംഗ് ബുക്കുകളും വിതരണം ചെയ്തു. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
What do you feel about this post?

Like

Love

Happy

Haha

Sad











