പെരുമ്പാവൂർ: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് നടത്തിയ ഏഴാം ക്ലാസ് പൊതുപരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ കൈപ്പൂരിക്കര ജാറം ഹിദായത്തുൽ ഇസ്‌ലാം സെക്കണ്ടറി മദ്റസയും മഹല്ല് നേതൃത്വവും ചേർന്ന് അനുമോദിച്ചു. പരീക്ഷയിൽ ‘ടോപ്പ് പ്ലസ്’ ഗ്രേഡ് കരസ്ഥമാക്കിയ അൻവർ ഹുസൈൻ, ഫായിസ് മുഹമ്മദ് എന്നിവർക്കാണ് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകിയത്.

മഹല്ല് പ്രസിഡന്റ് യൂസുഫ് ഹാജി ചടങ്ങ് ഉദ്ഘാടനം ചെയ്തു. മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ അദ്ദേഹം അഭിനന്ദിച്ചു. മഹല്ല് സെക്രട്ടറി അനസ് മേത്തരുകുടി, വൈസ് പ്രസിഡന്റ് അസീസ് തേങ്കായിൽ, മഹല്ല് ഖത്വീബ് ഹുസൈൻ റഹ്മാനി, ട്രഷറർ അസീസ് കൊടപ്പുറം എന്നിവർ ആശംസകൾ നേർന്നു.
മദ്റസ അധ്യാപകരായ ജലാൽ മുസ്ലിയാർ, ഉമർ മുസ്ലിയാർ എന്നിവരും മറ്റ് മഹല്ല് ഭാരവാഹികളും ചടങ്ങിൽ സംബന്ധിച്ചു. വിദ്യാർത്ഥികളുടെ കഠിനാധ്വാനവും മദ്റസയിലെ അധ്യാപന മികവുമാണ് ഇത്തരം വലിയ നേട്ടങ്ങൾക്ക് പിന്നിലെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
What do you feel about this post?

Like

Love

Happy

Haha

Sad











