പെരുമ്പാവൂർ: ജില്ലയിൽ ഒരു മാസക്കാലം നീണ്ടുനിന്ന ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾക്ക് മുഖ്യപങ്ക് വഹിച്ച ഗുരുകുലം സ്റ്റഡി സർക്കിളിനെ കോലഞ്ചേരി മെഡിക്കൽ കോളേജ് ഉപഹാരം നൽകി ആദരിച്ചു. കോലഞ്ചേരി മെഡിക്കൽ കോളേജ് ന്യൂറോ സർജൻ ഡോ. സോജൻ ഐപ്പിൽ നിന്നും ഗുരുകുലം സ്റ്റഡി സർക്കിൾ സ്റ്റേറ്റ് ഓർഗനൈസർ എം. എസ്. സുരേഷ് പുരസ്കാരം ഏറ്റുവാങ്ങി.ലഹരി വിരുദ്ധ മാസാചരണത്തിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ വിവിധ സ്കൂളുകൾ, കോളേജുകൾ, കുടുംബയോഗങ്ങൾ എന്നിവിടങ്ങളിൽ വിപുലമായ ബോധവൽക്കരണ പരിപാടികളാണ് സംഘടിപ്പിച്ചത്. കോലഞ്ചേരി മെഡിക്കൽ കോളേജ് ലഹരി വിമുക്ത കേന്ദ്രം പ്രൊജക്റ്റ് ഡയറക്ടർ ഫ്രാൻസിസ് മൂത്തേടൻ ആണ് ഒരു മാസം നീണ്ടുനിന്ന ഈ ക്ലാസുകൾക്കും പരിപാടികൾക്കും നേതൃത്വം നൽകിയത്.ഗുരുകുലം സ്റ്റഡി സർക്കിൾ സ്റ്റേറ്റ് ഓർഗനൈസർ എം. എസ്. സുരേഷ്, ജില്ലാ കാര്യദർശി സി. എസ്. പ്രതീഷ്, ജില്ലാ സഹകാരി സുനിൽ മാളിയേക്കൽ, കുന്നത്തുനാട് താലൂക്ക് കാര്യദർശി ജിനിൽ സി. വി., വസന്തൻ എം. നങ്ങേലി, കെ. എൻ. മോഹനൻ, ദിനിമോൾ സുരേഷ് എന്നിവർ ക്യാമ്പയിൻ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.കഴിഞ്ഞ ഏഴ് വർഷമായി കോലഞ്ചേരി മെഡിക്കൽ കോളേജും ഗുരുകുലം സ്റ്റഡി സർക്കിളും സംയുക്തമായാണ് എറണാകുളം ജില്ലയിൽ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു വരുന്നത്.
What do you feel about this post?

Like

Love

Happy

Haha

Sad





