പെരുമ്പാവൂർ: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഴുവൻ സ്ഥാനാർത്ഥികളേയും അണിനിരത്തിക്കൊണ്ട് യു.ഡി.എഫ് വെങ്ങോലയിൽ നടത്തിയ തിരഞ്ഞെടുപ്പ് കൺവെൻഷൻ ബെന്നി ബഹനാൻ എം.പി.ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് വെങ്ങോല മണ്ഡലം പ്രസിഡന്റ് സി.എം.അഷ്റഫിൻ്റെ അധ്യക്ഷത യിൽ നടന്ന യോഗത്തിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ., മുസ്ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി ഷിബു മീരാൻ, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എ.എ. ഹംസ,കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷാജി സലിം, യുഡിഎഫ് നിയോജക മണ്ഡലം കൺവീനർ പി.കെ.മുഹമ്മദ് കുഞ്ഞ്, ‘കോൺഗ്രസ് അറയ്ക്കപ്പടി മണ്ഡലം പ്രസിഡൻ്റ് അഡ്വ അരുൺ പോൾ ജേക്കബ്, ഡിസിസി സെക്രട്ടറി വി.എം ഹംസ, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷീബാ രാമചന്ദ്രൻ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിമാരായ എൻ വി സി അഹമ്മദ്, സുബൈർ ഓണമ്പിള്ളി, വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് പി.പി.എൽദോസ് എന്നിവർ സംസാരിച്ചു
What do you feel about this post?

Like

Love

Happy

Haha

Sad











