പെരുമ്പാവൂർഃ കൂവപ്പപ്പടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പവിഴം റൈസിന്റെ അത്യാധുനിക പുട്ടുപൊടി പ്ലാന്റിന്റെ ഉദ്ഘാടനവും സ്വിച്ച് ഓണ്‍ കര്‍മവും എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എ നിര്‍വഹിച്ചു. എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ബാബു ജോസഫ് പുരസ്‌കാരം സമ്മാനിച്ച്.
കൂവപ്പടി പഞ്ചായത്ത് പ്രസിഡന്റ് മായ കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം ഒ ജോസ്, മുന്‍ പഞ്ചായത്ത് അംഗം കെ പി പൈലി, ഫാ.അലന്‍ എന്നിവര്‍ പ്രസംഗിച്ചു. പവിഴം ഗ്രൂപ്പ് ഡയറക്ടര്‍ റോയ് ജോര്‍ജ് സ്വാഗതവും ഗോഡ്വിന്‍ ആന്റണി നന്ദിയും പറഞ്ഞു.
What do you feel about this post?

Like

Love

Happy

Haha

Sad











