കാലടി സമാന്തരപാലം മെയ് മാസത്തില്‍ പണി പൂര്‍ത്തീകരിക്കും

പെരുമ്പാവൂർ : കാലടിയില്‍ പുതുതായി നിര്‍മ്മിക്കുന്ന സമാന്തരപാലത്തിന്‍റെ നിര്‍മ്മാണം മെയ് അവസാനത്തോടുകൂടി പൂര്‍ത്തീകരിക്കുമെന്ന് എം.എല്‍.എമാരായ എല്‍ദോസ് കുന്നപ്പിള്ളി, റോജി എം. ജോണ്‍ എന്നിവര്‍ അറിയിച്ചു. പാലത്തിന്‍റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തുവാനായി എം.എല്‍.എമാരുടെ നേത്യത്വത്തില്‍ ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും കരാറുകാരുമുള്‍പ്പെടെ സ്ഥലം സന്ദര്‍ശിച്ചതിന് ശേഷമാണ് ഇത് അറിയിച്ചത്.

പുതിയ പാലത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതിന് ശേഷം നിലവിലെ പാലം അടച്ചിട്ടിട്ടുള്ള അറ്റകുറ്റപണികള്‍ നടത്തും. നിലവിലെ പാലത്തിന്‍റെ അറ്റകുറ്റപണികള്‍ക്കായി 1.12 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ പണികള്‍ക്കായി ഏകദേശം ഒന്നര മാസക്കാലം പാലം പൂര്‍ണ്ണമായും അടച്ചിടേണ്ടി വരും. ഇത് എം.സി റോഡിലൂടെ യാത്ര ചെയ്യുന്ന ലക്ഷണകണക്കിന് ആളുകള്‍ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കും എന്നത് കൊണ്ട് പുതിയ പാലത്തിന്‍റെ നിര്‍മ്മാണം എത്രയും വേഗം പൂര്‍ത്തീകരിച്ചതിന് ശേഷം നിലവിലെ പാലത്തിന്‍റെ അറ്റകുറ്റപണികള്‍ നടത്താനാണ് തീരുമാനം. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം എം.എല്‍.എമാരുടേയും ജില്ലാ കളക്ടറുടേയും സാന്നിദ്ധ്യത്തില്‍ വിശദമായ യോഗം ചേര്‍ന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് എം,എല്‍.എമാരുടെ നേത്യത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത മഴക്കാലത്തിന് മുമ്പായി പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

എം.എല്‍.എ മാരായ എല്‍ദോസ് കുന്നപ്പിള്ളി, റോജി എം ജോണ്‍ എന്നിവരോടൊപ്പം
ഒക്കല്‍ പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. സിന്ധു ടീച്ചര്‍, പൗളി ബേബി, ജില്ലാ പഞ്ചായത്ത് കാലടി ഡിവിഷന്‍ അംഗം അഹല്യ സദാനന്ദന്‍, വൈസ് പ്രസിഡന്‍റുമാരായ ജോണി കെ.ഒ, പി.വി സ്റ്റീഫന്‍, വാര്‍ഡ് മെമ്പര്‍മാരായ മായ സജീവന്‍, ഷിബു ടി.പി, രാജേഷ് എം.കെ, പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം അസി. എക്സിക്യൂട്ടീവ് എൻജിനീയര്‍ സജ്ന എസ് ജെ, അസി. എൻജിനീയര്‍ സാലി, പൊതുമരാമത്ത് റോഡ്സ് വിഭാഗം അസി. എൻജിനീയര്‍ ഷാഹുല്‍ ഹമീദ്, മെയിന്‍റനന്‍സ് വിഭാഗം അസി. എൻജിനീയര്‍ അബിത ഉള്‍പ്പെടെ സ്വകാര്യ ബസ് ഉടമാ പ്രതിനിധികളും കരാറുകാരുടേയും നേതൃത്വത്തിൽ പാലത്തിന്റെ പുരോഗതി സ്ഥലം സന്ദര്‍ശിച്ചു വിലയിരുത്തി.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Comment

Your email address will not be published. Required fields are marked *

wpChatIcon
    wpChatIcon
    Scroll to Top