വാഴക്കുളം: വാഴക്കുളത്തിന്റെ മണ്ണിൽ പുതുതായി രൂപപ്പെടുത്തിയ വാർഡിൽനിന്ന് ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയം ഉറപ്പിച്ചുകൊണ്ട് നടന്ന കൺവെൻഷനിൽ സ്ഥാനാർത്ഥികളായ ജില്ലാ പഞ്ചായത്ത് സാരഥി പി എ മുക്താറിനും ബ്ലോക്ക് പഞ്ചായത്ത് സാരഥി കൗലത്ത് മരക്കാറിനും, പതിനൊന്നാം വാർഡിന്റെ സ്ഥാനാർത്ഥി മുജീബ് മാമ്പിള്ളിക്കും മറ്റ് സാരഥികളായ സാജിതാ റഷീദ്, ഷെമീറ ഫൈസൽ, ജാസ്മിൻ ഫൈസൽ, യു ഡി എഫ് ചെയർമാൻ ഷെമീർ തുകലിൽ എന്നിവർക്ക് ആവേശകരമായ സ്വീകരണം നൽകി.
കെ പി സി സി വൈസ് പ്രസിഡന്റും കുന്നത്തുനാടിന്റെ മുൻ എം.എൽ.എയുമായ വി.പി. സജീന്ദ്രൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.വാർഡ് പ്രസിഡന്റ് മുഹമ്മദ് കാരിയേലിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി വി.എച്ച് അബ്ദുൾ ഗഫൂർ സ്വാഗതപ്രസംഗം നടത്തി. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എൻ വി സി അഹ്മദ് മുഖ്യാതിഥിയായി. കൺവെൻഷനിൽ മുഖ്യപ്രഭാഷകനായി മുസ്ലിം ലീഗ് ദേശീയ നേതാവ് അഡ്വക്കേറ്റ് ഷിബു മീരാൻ സംസാരിച്ചു.
എറണാകുളം ജില്ലാ പഞ്ചായത്ത് മുൻ ചെയർപേഴ്സൺ സനിതാ റഹീം, വാഴക്കുളം നോർത്ത് മണ്ഡലം പ്രസിഡന്റ് അഷറഫ് തേനൂരാൻ, ഡി സി സി ജനറൽ സെക്രട്ടറി ടി.എച്ച് അബ്ദുൾ ജബ്ബാർ , വാർഡ് മെമ്പർമാരായ ഫൈസൽ മനയിലാൻ, സുധീർ മുച്ചേത്ത് , സൊസൈറ്റി മെമ്പർമാരായ ഹമീദ് പുത്തുക്കാടൻ, ഷെഫീഖ് കൊല്ലൻകുടി, മണ്ഡലം സെക്രട്ടറിയും ബൂത്ത് പ്രസി:റസാക്ക് കോടാലിപറമ്പിൽ, മണ്ഡലം സെക്രട്ടറി അസീസ് പുളിക്കൽ, യൂത്ത് കോൺഗ്രസ് സെക്രട്ടറി റിയാസ് കോടാലി പറമ്പിൽ, മാഹിൻഷാ കുടലിങ്ങൾ, നിഷാദ് ഈരേത്ത് , മുഹമ്മദ് കുഞ്ഞ് കോന്നംകുടി, മുസ്ലിംലീഗ് പഞ്ചായത്ത് സെക്രട്ടറി നൗഷാദ് മാസ്റ്റർ തുടങ്ങിയവർ കൺവെൻഷനിൽ സംസാരിച്ചു.
ചടങ്ങിൽ മണ്ഡലം സെക്രട്ടറി സലിം പള്ളിക്കവല നന്ദി രേഖപ്പെടുത്തി, വാഴക്കുളം പഞ്ചായത്ത് പതിനൊന്നാം വാർഡ് കൺവെൻഷൻ ചരിത്ര വിജയമാണന്നും വിജയം സുനിശ്ചിതമാണെന്ന് പ്രഖ്യാപിച്ചുകൊണ്ടുമാണ് കൺവെൻഷൻ സമാപിച്ചത്.
What do you feel about this post?

Like

Love

Happy

Haha

Sad











