കരുതലും വികസനവും സാധ്യമാക്കിയ അഞ്ച് വർഷങ്ങളായിരുന്നു കടന്നു പോയതെന്ന് ഒക്കലിലെ ഭരണപക്ഷം. ജനങ്ങൾക്ക് വേണ്ടി നിരവധി കാര്യങ്ങൾ വിവിധ മേഖലകളിലായി പൂർത്തിയാക്കാൻ കഴിഞ്ഞതായും ഇവർ അവകാശപ്പെടുന്നു.
*കാർഷികവികസനത്തിന് രണ്ടുകോടി. തരിശുപാടങ്ങളിൽ കൃഷി, നെൽവിത്ത്, വാഴവിത്ത്, കിഴങ്ങുവർഗങ്ങൾ, ഫലവൃക്ഷത്തൈ, ചട്ടി എന്നിവ വിതരണം ചെയ്തു. 2000 വീടുകളിൽ മുട്ടക്കോഴി, ആട്, കന്നുകുട്ടി വിതരണം. എം.സി. റോഡരികിൽ പച്ചക്കറി വിപണനകേന്ദ്രം തുടങ്ങി.
- 35 മിനി എംസിഎഫ് സ്ഥാപിച്ചു. ഹരിതകർമസേ നയുടെ പ്രവർത്തനം ഊർജിതമാക്കി. പഞ്ചായത്ത് മാലിന്യ മുക്തമാക്കി. വല്ലത്ത് ടേക്ക് എ ബ്രേക്കിനും എംസിഎഫിനു മായി 26 സെന്റ് സ്ഥലം ലഭ്യമാക്കി, പദ്ധതിക്ക് ഒരുകോടി രൂപ നീക്കിവെച്ചു.
- ഒക്കൽ എൽപിഎസിന് എംഎൽഎ ഫണ്ട് ഒരുകോടിരൂപ ലഭ്യമാക്കി. ഇടവൂർ സ്കൂളിൽ കിച്ചൻ ബ്ലോക്ക്. മൂന്ന് സ്കൂളുകളിൽ ശൗചാലയങ്ങൾ.
- ഒക്കൽ യോഗാ സെൻ്റർ (38 ലക്ഷം). മൃഗാശുപത്രി, നാല് അങ്കണ വാടികളുടെ നവീകരണം, സാംസ്ക്കാരികകേന്ദ്രം. ബഡ്സ് സ്കൂൾ, പകൽവീട്, റീഡിങ് റൂം, രണ്ട് അങ്കണവാടി കെട്ടി ടങ്ങൾ എന്നിവ പൂർത്തിയാ വുന്നു.
- ഡയാലിസിസ് രോഗികൾക്ക് മാസം 4000 രൂപ. ഓക്സിജൻ കോൺസൻ്ററേറ്ററുകൾ നൽകി.
- കുളങ്ങൾ കെട്ടി സംരക്ഷിച്ചു. കൊടു വേലിത്തുറ സംരക്ഷണത്തിന് നബാർഡിന്റെ സഹായം. രണ്ട് ശ്മശാനങ്ങൾ നവീകരിച്ചു.
- ഒക്കൽ തുരുത്തിലേക്ക് പുതിയ റോഡ്, വഴിവിളക്കുകൾ, ഫൈബർ ബോട്ട്,
- രണ്ട് ഓപ്പൺജിം, ഒരുഷി ജിം. മുട്ടിപ്പാലത്ത് പുതിയ പാലം. ലൈഫ് പദ്ധതിയിൽ 160 വീടുകൾ.
- തൊഴിലുറപ്പ് പദ്ധതിയിൽ കൂവപ്പടി ബ്ലോക്കിൽ ഒന്നാംസ്ഥാനം. സമ്പൂർണ ഡിജിറ്റൽ സാക്ഷരത, അതിദാരിദ്രമുക്ത പഞ്ചായത്ത് എന്നീ നേട്ടങ്ങളും കൈവരിക്കാനായി.
പൂർത്തിയാക്കാനായ പദ്ധതികൾ അഭിമാനത്തോടെ ഉയർത്തി കാട്ടിയാണ് വരും തെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് മുന്നിലേക്ക് ഭരണകക്ഷി ഇറങ്ങുന്നത്.
What do you feel about this post?

Like

Love

Happy

Haha

Sad











