പെ​രു​മ്പാ​വൂ​ര്‍: പാ​ല​ക്കാ​ട്ട്താ​ഴം മു​ത​ല്‍ ഗ​വ. ഗേ​ള്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ വ​രെ പു​തു​ക്കി പ​ണി​യു​ന്ന കാ​ന​യി​ലേ​ക്ക് വാ​ഹ​ന യാ​ത്ര​ക്കാ​ര്‍ വീ​ണ് പ​രി​ക്കേ​ൽ​ക്കു​ന്ന​ത് പ​തി​വാ​കു​ന്നു. തി​ര​ക്കേ​റി​യ എഎം റോ​ഡി​ല്‍ പ​കു​തി​യോ​ളം വ​രു​ന്ന ഭാ​ഗ​ത്ത് ഒ​ന്ന​ര മീ​റ്റ​റോ​ളം താ​ഴ്ച​യി​ലാ​ണ് കാ​ന നി​ര്‍​മാ​ണം.

പ്ര​ധാ​ന റോ​ഡു​മാ​യി ചേ​രു​ന്ന ഇ​ട​റോ​ഡു​ക​ള്‍ ഉ​ള്‍​പ്പെ​ടെ മു​റി​ച്ചാ​ണ് നി​ര്‍​മാ​ണം ന​ട​ക്കു​ന്ന​തും. പ​രി​സ​ര​വാ​സി​ക​ളും, വ്യാ​പാ​രി​ക​ളും പ്ര​തി​ഷേ​ധ​വു​മാ​യി ക​ഴി​ഞ്ഞ രാ​ത്രി 10ന് ​മ​ണ്ണു​മാ​ന്തി യ​ന്ത്ര​ങ്ങ​ളും ടി​പ്പ​റു​മാ​യി വ​ന്ന കോ​ണ്‍​ട്രാ​ക്ട​റെ ത​ട​ഞ്ഞെ​ങ്കി​ലും കാ​ന നി​ര്‍​മി​ക്കാ​നു​ള്ള നി​ര്‍​ദേ​ശ​മാ​ണെ​ന്ന് ഉ​ള്ള​തെ​ന്ന് പ​റ​ഞ്ഞു.

ഏ​ക​ദേ​ശം ഒ​രു കി​ലോ​മീ​റ്റ​റി​ന് അ​ടു​ത്തു​വ​രു​ന്ന ദൂ​രം മു​ഴു​വ​ന്‍ മ​ണ്ണെ​ടു​ത്ത് ക​ഴി​ഞ്ഞ​തി​നു ശേ​ഷ​മേ പ​ണി ചെ​യ്യാ​ന്‍ ക​ഴി​യൂ എ​ന്നാ​ണ് കോ​ണ്‍​ട്രാ​ക്ട​റു​ടെ വാ​ദം. പി​ഡ​ബ്യൂ ഓ​ഫീ​സ് അ​സി. എ​ൻ​ജി​നീ​യ​റു​മാ​യി സം​സാ​രി​ച്ച​പ്പോ​ള്‍ ഭാ​ഗി​ക​മാ​യി പൂ​ര്‍​ത്തീ​ക​രി​ച്ച​തി​നു ശേ​ഷ​മേ ബാ​ക്കി ഭാ​ഗം പൊ​ളി​ക്കു​ക​യു​ള്ളൂ എ​ന്നാ​യി​രു​ന്നു മ​റു​പ​ടി.

എ​ടു​ത്ത കു​ഴി​ക​ൾ കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് സ്ലാ​ബി​ട്ട​തി​ന് ശേ​ഷം ബാ​ക്കി ഭാ​ഗം പൊ​ളി​ച്ചു​പ​ണി പൂ​ര്‍​ത്തീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് പ​രി​സ​ര​വാ​സി​ക​ളു​ടെ​യും വ്യാ​പാ​രി​ക​ളു​ടെ​യും ആ​വ​ശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here