വെങ്ങോലയിൽ മത്സരത്തിന് യുഡിഎഫ് സുശക്തം

വെങ്ങോല: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് വെങ്ങോല പഞ്ചായത്തിലെ യുഡിഎഫ് എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി തെരഞ്ഞെടുപ്പു കമ്മറ്റി കൺവീനർമാരായ അഡ്വ: അരുൺ പോൾ ജേക്കബും, സി.എം. അഷ്റഫും. വിപുലമായ തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തുകയും വളരെ നേരത്തെ തന്നെ സ്ഥാനാർത്ഥികൾ പ്രചരണം ആരംഭിക്കുകയും ചെയ്തത് യു.ഡി.എഫിൻ്റെ നേട്ടമാണെന്ന് കൺവീനർമാർ അറിയിച്ചു.

വെങ്ങോലയിലെ യുഡിഫ് അത് കൊണ്ട് തന്നെ ആത്മവിശ്വാസത്തിലാണ്. ചെറുപ്പക്കാർക്കും പുതുമുഖങ്ങൾക്കും ഏറെ പ്രാധാന്യം നൽകിക്കൊണ്ടാണ് യാതൊരു തർക്കങ്ങളുമില്ലാതെയാണ് വെങ്ങോലയിലെ ഇരുപത്തിനാല് വാർഡുകളിലും സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കിയത്.

ജില്ലാ പഞ്ചായത്തിലെ വെങ്ങോല ഡിവിഷനും വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിലെ വെങ്ങോല, പോഞ്ഞാശ്ശേരി, നെടുന്തോട്, ചേലക്കുളം ഡിവിഷനുകളും വെങ്ങോല പഞ്ചായത്തിൽ ഉൾപ്പെട്ട് വരുന്നു. കഴിഞ്ഞ അഞ്ച് വർഷക്കാലത്തെ വെങ്ങോല ഗ്രാമപഞ്ചായത്തിലെ യുഡിഎഫ് ഭരണ സമിതിയുടെ വികസന പ്രവർത്തനങ്ങൾ യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയത്തിന് പ്രധാന കാരണമാകും. പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾക്ക് തുരങ്കം വയ്ക്കാൻ യോജിച്ച് നിന്ന് ശ്രമിച്ച പ്രതിപക്ഷ കക്ഷികളുടെ ഇരട്ടത്താപ്പും, ശബരിമല സ്വർണ്ണക്കൊള്ളയും ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാരിന്റെ ഭരണ പരാജയവും, ജനങ്ങൾ വിലയിരുത്തും. ഇത്തവണ വെങ്ങോലയിലെ മുഴുവൻ സീറ്റുകളും ജയിച്ച് യുഡിഎഫ് അധികാരത്തിലെത്തുമെന്ന് വെങ്ങോല പഞ്ചായത്ത് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ജനറൽ കൺവീനർമാരായ സി എം അഷറഫ്, അഡ്വ. അരുൺ പോൾ ജേക്കബ്, ചെയർമാൻ എ എ ഹംസ എന്നിവർ അറിയിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Comment

Your email address will not be published. Required fields are marked *

wpChatIcon
    wpChatIcon
    Scroll to Top