പെരുമ്പാവൂര്‍: വെങ്ങോല ഗ്രാമപഞ്ചായത്തിലെ തണ്ടേക്കാട് മേഖലയില്‍ തൂപ്ളി സുബൈറിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സജീവമായി മുന്നോട്ട് പോകുകയാണ്. വീടുകള്‍ കയറിയുള്ള പ്രചാരണത്തിന്റെ രണ്ട് റൗണ്ടുകള്‍ ഇതിനോടകം പൂര്‍ത്തിയാക്കി കഴിഞ്ഞു. നാലാം വാര്‍ഡില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം നടത്തിയ വികസന മാതൃക എടുത്തു പറഞ്ഞാണ് തൂപ്ളി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുന്നത്. ഓരോരുത്തര്‍ക്കിടയിലും വന്‍ സ്വീകാര്യത ഏറ്റുവാങ്ങിയാണ് സുബൈറിന്റെ മുന്നേറ്റം.
രാവിലെ മുതല്‍ വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് ഉറപ്പിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് രണ്ട് മണിക്ക് പെരുമാനിയില്‍ നിന്ന് സ്ഥാനാര്‍ത്ഥി പര്യടനം ആരംഭിക്കും. ജനങ്ങളുടെ പൂര്‍ണ്ണ പിന്തുണ ഇതിനോടകം തന്നെ സ്ഥാനാര്‍ഥി നേടിക്കഴിഞ്ഞു. ജനങ്ങള്‍ തങ്ങള്‍ക്ക് വേണ്ട പല ആവശ്യങ്ങളും സുബൈറുമായി സംസാരിക്കുന്നതിലും സമയം കണ്ടെത്തുന്നുണ്ട്. ജനമനസ്സുകളില്‍ നേതാവായി ഇദ്ദേഹത്തെ അംഗീകരിച്ചുവെന്നതിനുള്ള തെളിവാണിത്.
What do you feel about this post?

Like

Love

Happy

Haha

Sad











