പെരുമ്പാവൂർ: കുന്നത്തുനാട് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പാണംകുഴി പബ്ലിക് ലൈബ്രറിയിൽ നടന്ന കെ ദാമോദരൻ അനുസ്മരണം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻപി അജയകുമാർ ഉദ്ഘാടനം ചെയ്തു.പാണംകുഴി വായനശാല പ്രസിഡന്റ് രേഷ്മ ജോണിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ടികെ മോഹനൻ, താലൂക്ക് എക്സിക്യുട്ടീവ് കമ്മിറ്റിയംഗം എംഎസ് ഉവൈസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീജ ഷിജോ, വാർഡ് മെമ്പർ വിനു സാഗർ, ലൈബ്രറി കൗൺസിൽ വേങ്ങൂർ പഞ്ചായത്തുതല നേതൃത്വസമിതി കൺവീനർ പിആർ നാരായണൻ, വായനശാല സെക്രട്ടറി വിഷ്ണു രാജു എന്നിവർ സംസാരിച്ചു.
What do you feel about this post?

Like

Love

Happy

Haha

Sad











