വാഴക്കുളം: പൊതുരംഗത്ത് കൂടുതല്‍ പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത വ്യക്തിത്വമാണ് മുജീബ് മാമ്പിള്ളിയുടേത്. സാമൂഹ്യ പ്രവര്‍ത്തനത്തില്‍ കുടുംബപരമായി ശീലിച്ചു വന്നിരുന്ന പല കാര്യങ്ങളും ജന നന്മക്കായി തുടരുന്നുവെന്ന പ്രത്യേകതയും ഇദ്ദേഹത്തിനുണ്ട്. നാട്ടുകാര്‍ക്ക് എല്ലാവര്‍ക്കും ഏറെ ഇഷ്ടപ്പെട്ട വ്യക്തിത്വമാണ് അദ്ദേഹം. ഇത്രയും ജനസ്വീകാര്യതയുള്ള വ്യക്തിയെയാണ് വാഴക്കുളം ഗ്രാമപഞ്ചായത്തിലെ 11-ാം വാര്‍ഡിലേക്ക് യുഡിഎഫ് ഇത്തവണ നിശ്ചയിച്ചത്. നാടറിയുന്ന, നാടിനെ അറിയുന്ന നാട്ടുകാരനായാണ് മുജീബ് തന്റെ തെരഞ്ഞെടുപ്പ് പ്രചരണം തുടരുന്നത്.
വാഴക്കുളം മേഖലയില്‍ നിലവില്‍ വീടുകള്‍ കയറിയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. നാളെ (വെള്ളിയാഴ്ച്ച) സ്ഥാനാര്‍ത്ഥിയുടെ പര്യടനം നടത്താനാണ് തീരുമാനം. വാഴക്കുളം നോര്‍ത്ത് മണ്ഡലത്തില്‍ ആകെ 16 വാര്‍ഡുകളാണുള്ളത്. ഇതില്‍ 12 വാര്‍ഡുകളിലെ പര്യടനം ഇതിനോടകം പൂര്‍ത്തിയായി. ശേഷിക്കുന്ന നാല് വാര്‍ഡുകള്‍ ഉള്‍ക്കൊള്ളിച്ചുള്ള പര്യടനമാണ് നാളെ നാല് മണിക്ക് നടക്കുക. പര്യടനത്തിന് ശേഷം 12 മുതല്‍ 13 വരെ വാര്‍ഡുകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള കണ്‍വെന്‍ഷനും വൈകിട്ട് പള്ളിക്കവല കനാല്‍ പാലത്ത് വെച്ച് നടക്കും.











