വെങ്ങോല: തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ രണ്ടാം ഘട്ടത്തിലും വെങ്ങോല ഗ്രാമപഞ്ചായത്തിൽ 24-ാം വാർഡായ മരോട്ടിച്ചുവടിലെ എൽ ഡി എഫ് സ്ഥാനാർത്ഥി പ്രചരണത്തിൽ ഏറെ മുന്നിലാണ്. സംവരണ വാർഡായ ഇവിടം സ്ഥാനാർത്ഥികളെ ഒപ്പിച്ചെടുക്കാൻ യു ഡി എഫ്, എസ് ഡി പി ഐ നേതൃത്വം നന്നേ ബുദ്ധിമുട്ടി. എന്നാൽ പാർട്ടി കുടുംബത്തിൽ നിന്നുളള അജിതയെ കണ്ടെത്താൻ എൽ ഡി എഫിന് മുന്നേ കഴിഞ്ഞു. നിലവിൽ എൽ ഡി എഫിന്റെ സിറ്റിങ്ങ് സീറ്റായതും വികസന പ്രവർത്തനങ്ങളുടെ ട്രാക്ക് റെക്കോർഡുകൾ നിരത്താൻ കഴിയുന്നതും പ്രചരണത്തിൻ്റെ ആദ്യഘട്ടത്തിൽ തന്നെ അജിതയെ പിന്തുണച്ചു.
പലവട്ടം വീടുകൾ കയറിയുളള പ്രചരണം പൂർത്തിയാക്കി. അക്ഷയ സെന്റർ ജീവനക്കാരിയായിരുന്നതു കൊണ്ട് തന്നെ അജിതയ്ക്ക് നാടിനെയും നാട്ടുകാരെയും ന്നനായി അറിയാം. അതുകൊണ്ട് തന്നെ ഉളളറിയുന്ന നാട്ടുകാരിക്ക് വോട്ട് നൽകാൻ കാത്ത് നിൽക്കുകയാണ് വാർഡിലെ വോട്ടർമാർ. പ്രഭാതത്തിലും പ്രദോഷത്തിലും ഗൃഹസന്ദർശനം നടത്തി വരുന്ന അജിതയെ സ്വന്തം വീട്ടുകാരെപോലെ തന്നെ സ്‌നേഹം നൽകുകയാണ് മരോട്ടുച്ചുവടുകാർ.
അതേ സമയം മത്സരിക്കുന്ന പാർട്ടിയിൽ പ്രവർത്തന പരിചയം പോലുമില്ലാത്ത സ്ഥാനാർത്ഥികളെ 24 ലെ വോട്ടർമാർക്ക് വേണ്ടെന്ന നിലപാടിലാണ്. ഇതോടെ വിജയം ഉറപ്പിച്ച പ്രതീതിയിലാണെങ്കിലും അജിത എന്നും വാർഡിലെ ജനങ്ങളെ നേരിട്ട് കണ്ട് പരിചയം പുതുക്കി വോട്ട് തേടുന്ന തിരക്കിലാണ്.











