വാഴക്കുളം : വാഴക്കുളം പഞ്ചായത്തിലെ ബൂത്ത് നമ്പർ ഒന്നിലെ വോട്ടിംഗ് മെഷീൻ ഒരു മണിക്കൂർ പണിമുടക്കി. അത്രയും സമയം താമസിച്ചാണ് വോട്ടിംഗ് ആരംഭിച്ചത്.
കീഴില്ലം സെൻ്റ് തോമസ് ഹൈസ്കൂൾ ബൂത്ത് നമ്പർ ഒന്നിൽ മെഷീൻ കേടായി 20 മിനിറ്റ് പോളിംഗ് തടസപ്പെട്ടു. മെഷീൻ ശരിയാക്കിയതിനുശേഷം വോട്ടിംഗ് പുനഃരാരംഭിച്ചു.











