വേങ്ങൂർ : വേങ്ങൂർ ഗ്രാമ പഞ്ചായത്തിൽ കന്നി അങ്കത്തിന് ഒരുങ്ങുകയാണ് പത്താം വാർഡ് എൽ ഡി എഫ് സ്ഥാനാർത്ഥി സൗമ്യ എൽദോസ്. ആദ്യമായിട്ടാണ് മത്സരിക്കുന്നതെങ്കിലും രാഷ്ട്രീയത്തിൽ സജീവമായിരുന്ന സൗമ്യ വലിയ വിജയ പ്രതീക്ഷയിലാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വാർഡിൽ എൽ ഡി എഫ് വിജയിച്ചതിന്റെ തുടർച്ച ഈ തെരഞ്ഞെടുപ്പിലും ഉണ്ടാകും എന്ന സ്ഥാനാർത്ഥി പെരുമ്പാവൂർ ഓൺലൈൻ ന്യൂസിനോട് പറഞ്ഞു. ചെറിയ തോതിൽ ആരംഭിച്ച പ്രചരണം വരും ദിവസങ്ങളിൽ ശക്തമാക്കാനാണ് തീരുമാനം . അംഗനവാടി ഹെൽപ്പറായി ജോലി ചെയ്യുന്ന സൗമ്യ പ്രദേശ വാസികൾക്ക് സുപരിചിതയാണ്. വിവാഹിതയായ സ്ഥാനാർത്ഥിക്ക് രണ്ട് കുട്ടികളാണുള്ളത്.











