വെങ്ങോല: വെങ്ങോല ഗ്രാമപഞ്ചായത്തില്‍ വിജയം ഉറപ്പിച്ച് എല്‍ഡിഎഫ് കലാശകൊട്ട്. ഇന്ന് വൈകിട്ട് 24-ാം വാര്‍ഡ് മരോട്ടിച്ചുവടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അജിത രഞ്ജിത്തിന്റെ കലാശക്കൊട്ട് ആഘോഷപൂര്‍വ്വമായി നടന്നു. വാര്‍ഡ് ചുറ്റി സ്ഥാനാര്‍ത്ഥിയെ വഹിച്ചുള്ള വാഹനയാത്രയില്‍ നിരവധിപ്പേരാണ് അണിനിരന്നത്.
കവലകള്‍ മുദ്രാവാക്യം വിളികളാലും ഉച്ചഭാഷിണികളാലും മുഖരിതമായി. കൂറ്റന്‍ പതാകകളും സ്ഥാനാര്‍ത്ഥികളുടെ കട്ടൗട്ടറുകളുമായെത്തിയ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തെരുവുകള്‍ കൈയടക്കി. ഉച്ചയോടെ തന്നെ ബൈക്കുകളിലും ചെറുവാഹനങ്ങളിലും കൊടി കെട്ടി പ്രവര്‍ത്തകര്‍ മരോട്ടിച്ചുവടിന്റെ തെരുവുകളില്‍ എത്തിക്കൊണ്ടിരുന്നു. ആവേശപ്പെരുമഴയില്‍, എല്‍ഡിഎഫ് വരും മരോട്ടിച്ചുവടില്‍ വികസനം തുടരും എന്ന ആര്‍പ്പുവിളികളോടെ യുവതീ യുവാക്കള്‍ നഗരത്തില്‍ ഇരുചക്രങ്ങളില്‍ പ്രദക്ഷിണം നടത്തി.
ബാന്റ് വാദ്യസംഘങ്ങളുടെ അകമ്പടിയോടെയെത്തിയ പ്രകടനങ്ങള്‍ ആവേശത്തിരയുയര്‍ത്തി. വിവിധ വാഹനങ്ങളിലായി കലാശക്കൊട്ടില്‍ പ്രവര്‍ത്തകര്‍ അണിനിരന്നു. ബഹുജനറാലിയോടെയുള്ള റോഡ് ഷോ തുടങ്ങിയവയും സംഘടിപ്പിച്ചാണ് ഒരു മാസത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മരോട്ടിച്ചുവട്ടില്‍ അവസാനം കുറിച്ചത്. നാളെ നിശബ്ദ പ്രചാരണം നടക്കും.











