ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പിടിഎയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളെ ആദരിക്കുന്നു.

പെരുമ്പാവൂര്‍: ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പിടിഎയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളെ ആദരിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.എന്‍. സംഗീത, വൈസ് ചെയര്‍മാന്‍ ബിജു ജോണ്‍ ജേക്കബ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അജി സി. പണിക്കര്‍, വാര്‍ഡ് കൗണ്‍സിലര്‍ ഹൈറുന്നീസ നസീര്‍ എന്നിവര്‍ ആദരം ഏറ്റുവാങ്ങി. ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ അക്കാദമികവും ഭൗതികവുമായ വികസനത്തില്‍ നഗരസഭയുടെ ശ്രദ്ധയും സഹകരണവും ഉണ്ടാകുമെന്ന് ജനപ്രതിനിധികള്‍ ഉറപ്പു നല്‍കി. സ്‌കൂള്‍ ലീഡറും ചെയര്‍പേഴ്‌സണും ചേര്‍ന്ന് ജനപ്രതിനിധികള്‍ക്ക് നിവേദനം നല്‍കി. പിടി എ പ്രസിഡന്റ് സി.കെ. അസിം അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ജി. റീന, എസ്എംസി ചെയര്‍മാന്‍ പി.എം. ഷാം, പിടിഎ വൈസ് പ്രസിഡന്റ് സമീജ മുജീബ്, എംപിടിഎ ചെയര്‍പേഴ്‌സണ്‍ ഫാത്തിമ, കെ.എച്ച്. റഷീന, പിടിഎ അംഗങ്ങളായ നവാസ്, ജബ്ബാര്‍, അമീര്‍, സബിത, അധ്യാപകരായ തസ്മിന്‍, മുജീബ്, ഗായത്രി, ചന്ദ്രലാല്‍, പ്രശാന്ത് എന്നിവര്‍ സംസാരിച്ചു.ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പിടിഎയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളെ ആദരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here