വാഴക്കുളം: വാഴക്കുളം പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലെ ഒരു പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ സ്വന്തം പേരില്‍ കാണിച്ചുകൊണ്ട് വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്നു എന്ന ഗുരുതരമായ ആരോപണം ഉയരുന്നു. ഈ സ്ഥാനാര്‍ത്ഥി വര്‍ഷങ്ങളായി മുടിക്കല്‍ മുസ്ലിം ജമാഅത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മുസ്ലിം യൂത്ത് വിംഗ് എന്ന സംഘടനയുടെ ആംബുലന്‍സ് ഡ്രൈവറാണ്. മാസം 14,000 രൂപയാണ് ഇദ്ദേഹം ശമ്പളമായി കൈപ്പറ്റുന്നത്.
എന്നാല്‍, ഇദ്ദേഹം വോട്ട് നേടുന്നതിനായി പ്രചാരണത്തില്‍ ഉപയോഗിക്കുന്നത് ചാരിറ്റി പ്രവര്‍ത്തനമാണ് നടത്തുന്നത് എന്നാണ്. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുള്ള മുഴുവന്‍ പണവും മുടക്കുന്നത് പള്ളി അധികൃതരാണ്. പള്ളി മുടക്കി ചെയ്യുന്ന ചാരിറ്റി പ്രവര്‍ത്തനം സ്വന്തം പേരിലാക്കി വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുകയാണ് സ്ഥാനാര്‍ത്ഥി ചെയ്യുന്നത് എന്നാണ് നാട്ടുകാരുടെ ആരോപണം.











