പെരുമ്പാവൂർ: കഴിഞ്ഞ 3 വർഷത്തിനിടെ പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ നിരവധി റോഡുകൾക്ക് കോടിക്കണക്കിന് രൂപ അനുവദിച്ച് പുനരുദ്ധാരണം പൂർത്തിയായെങ്കിലും അശമന്നൂർ പഞ്ചായത്തിലെ 5 വാർഡുകളിലെ ജനങ്ങൾക്ക് ഏറെ പ്രയോജനപ്പെടുന്ന പ്രധാന പാതയായ മൂവാറ്റുപുഴ പാണിയേലി റോഡിന്റെ ഓടക്കാലി കോട്ടച്ചിറ ഭാഗം തകർന്നു കിടന്നിട്ട് മൂന്നുവർഷമായി എങ്കിലും ഉത്തരവാദിത്തപ്പെട്ടവരാരും തിരിഞ്ഞുനോക്കുന്നില്ല എന്ന പരാതി നാട്ടുകാരിൽ ശക്തമാണ്.  കഴിഞ്ഞ കാലവർഷക്കാലത്തും റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി പത്രമാധ്യമങ്ങളിൽ അടക്കം ഫോട്ടോ സഹിതം വാർത്ത വന്നെങ്കിലും  ഉത്തരവാദിത്തപ്പെട്ടവർ ആരും ഇതിലേക്ക് തിരിഞ്ഞുനോക്കുന്നില്ല എന്നതാണ് ജനങ്ങൾക്കിടയിലെ പരാതി. പൊതുമരാമത്ത് വകുപ്പ്  1 കോടി 30 ലക്ഷം രൂപ പുനരുദ്ധാരണത്തിന് അനുവദിച്ചെങ്കിലും ഈ ഫണ്ട് കൊണ്ട് റോഡ് പുനരുദ്ധാരണം പൂർത്തിയാകില്ല എന്ന് ചൂണ്ടിക്കാട്ടി ഏറ്റെടുത്ത കരാറുകാരൻ പാതിവഴിയിൽ ഉപേക്ഷിച്ചതാണ് നിലവിലുള്ള പ്രതിസന്ധി. സ്ഥലം എംഎൽഎ എൽദോസ് കുന്നപ്പള്ളി ക്കും പൊതുമരാമത്ത് വകുപ്പിനും നാട്ടുകാർ  പലതവണ പരാതി നൽകിയെങ്കിലും പരിഹാരം കാണുന്നില്ല. അശമന്നൂർ പഞ്ചായത്തിലെ ഏറ്റവും കൂടുതൽ പ്ലൈവുഡ് കമ്പനികൾ പ്രവർത്തിക്കുന്ന പ്രദേശമാണ് കോട്ടച്ചിറ. ദിനംപ്രതി 100 കണക്കിന് തടി ലോറികളാണ് ഈ റോഡിലൂടെ കടന്നു പോകുന്നത്.

    സംസ്ഥാന ഗവണ്മെൻ്റിന് നികതിയിനത്തിൽ വർഷംതോറും കോടികൾ നികുതിയായി വരുമാനം ലഭിക്കുന്ന നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന പ്രദേശത്തെയാണ് സർക്കാർ അവഗണിക്കുന്നത് ‘

എം.എം. ഷൗക്കത്താലി (കോൺഗ്രസ് കുറുപ്പംപടി ബ്ളോക്ക് സെക്രട്ടറി)

LEAVE A REPLY

Please enter your comment!
Please enter your name here