പെരുമ്പാവൂര്‍: പുഴയില്‍ മുങ്ങിത്താഴ്ന്ന കുട്ടിയ്ക്ക് രക്ഷകനായി 17 കാരന്‍. ചേലാമറ്റം തൊഴേലി വീട്ടില്‍ സിന്ധുവിന്റെ മകന്‍ അനശ്വര്‍(അപ്പു) ആണ് കടവില്‍ മുങ്ങിത്താഴ്ന്നുകൊണ്ടിരുന്ന കൊടിമിറ്റം പ്രദീപിന്റെ കൊച്ചുമകളെ പുഴയിലിറങ്ങി രക്ഷിച്ചത്. വീട്ടുകാരുടെ ശ്രദ്ധയില്‍ പ്പെടാതെ 50 മീറ്ററോളം അകലെയുള്ള ചേലാമറ്റം ക്ഷേത്രക്കടവില്‍ എത്തിയ കുട്ടി അബദ്ധത്തില്‍ വെള്ളത്തില്‍ വീണതാകാമെന്ന് കരുതുന്നു.

കടവില്‍ കുളിയ്ക്കാനെത്തിയ അനശ്വര്‍ പുഴയില്‍ എന്തോ മുങ്ങിപ്പൊങ്ങുന്നത് കണ്ട് ഓടിയെത്തി പുഴയിലിറങ്ങി കുട്ടിയെ പുറത്തെടുത്തു. അമ്മ സിന്ധു കുട്ടിയെ തോളത്തു കിടത്തി വയറിലെ വെള്ളം പുറത്തുകളയുകയും ചെയ്തു. കടവിന് സമീപത്തുണ്ടായിരുന്ന കിഴക്കും തല പോള്‍, കൊഴുക്കട്ട ബൈജു എന്നിവര്‍ കുട്ടിയെ ഉടനടി ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്. സമയോചിതമായി പ്രവര്‍ത്തിച്ച് കുട്ടിയെ രക്ഷിച്ച അനശ്വറിന് നാട് മുഴുവന്‍ അഭിനന്ദനങ്ങള്‍ നേര്‍ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here