പെരുമ്പാവൂര്‍: സി.പി.ഐ. പെരുമ്പാവൂര്‍ മണ്ഡലം സെക്രട്ടറിയായായി പി.കെ. രാജീവനെ തിരഞ്ഞെടുത്തു. ബാലവേദി, എ.ഐ.എസ്.എഫ്. സംഘടനകളിലൂടെ പൊതു പ്രവര്‍ത്തന രംഗത്തെത്തിയ രാജീവന്‍ സി.പി.ഐ. മണ്ഡലം, അസി. സെക്രട്ടറിയായി ദീര്‍ഘനാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ പ്രവാസി ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നു. കീഴില്ലം സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ കുന്നത്തുനാട് താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ഭരണ സമിതി അംഗം എന്നീ നിലകളില്‍ ഏഴ് വര്‍ഷമായി പ്രവര്‍ത്തിക്കുന്നു. വസ്ത്ര നിര്‍മാതാക്കളുടെ സംഘടനയായ ഗവണ്‍മെന്റ് മാനുഫാക്‌ടേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരളയുടെ സംസ്ഥാന പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നു. എല്‍ഐസി ഏജന്റുമാരുടെ ദേശീയ സംഘടനയായ ‘ലി യാ ഫി’ ഡി വിഷണല്‍ സൊക്രട്ടറിയായും പ്രവര്‍ത്തിച്ചു വരുന്നു.











