പെരുമ്പാവൂർ: കീഴ്മാട്ടിൽ തെരഞ്ഞെടുപ്പ് പ്രചരണം ശക്തമാക്കി ജില്ലാ പഞ്ചായത്ത് കീഴ്മാട് ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി പി.എ മുക്താർ. വാഴക്കുളം, കീഴ്മാട് പഞ്ചായത്തുകളിലായി നീണ്ടു കിടക്കുന്ന 46 ഓളം വാർഡുകളിലെ വിവിധ പ്രദേശങ്ങളിൽ പ്രചരണം ഒരുവട്ടം പൂർത്തിയാക്കി. വാർഡ് തലങ്ങളിൽ നടക്കുന്ന കൺവെൻഷനുകളിൽ പരമാവധി വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടഭ്യർത്ഥിക്കാനുള്ള ശ്രമത്തിലാണ് പി.എ മുക്താർ.

വെങ്ങോല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടായിരുന്നപ്പോൾ അദ്ദേഹം നടത്തിയ ജനക്ഷേമപ്രവർത്തനങ്ങൾ ഇതിനോടകം തന്നെ മണ്ഡലത്തിൽ ചർച്ചാ വിഷയം ആയിട്ടുണ്ട്. കീഴ്മാട് പഞ്ചായത്തിലെ വിവിധ മത സംഘടനകൾ നടത്തുന്ന കോൺവെന്റുകൾ, പ്രധാന വ്യക്തികൾ വിവിധ വാർഡു കളുടെ പാർട്ടി പ്രവർത്തകർ എന്നിവരെയെല്ലാം ഇന്നലെ കാണാൻ സമയം കണ്ടെത്തിയിരുന്നു.

വാഴക്കുളം പഞ്ചായത്തിലെ എട്ടാം വാർഡ് മുടിക്കലിൽ യു.ഡി.എഫ് സാരഥി ഷമീർ തുകലിൽ, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് മാറമ്പിള്ളി ഡിവിഷൻ യു.ഡി. എഫ് സ്ഥാനാർഥി ഷാജിത നൗഷാദ് എന്നിവരോടൊപ്പം വീട് കയറിയുള്ള പ്രചാരണത്തിനും സമയം കണ്ടെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here