പെരുമ്പാവൂര്‍: കുറുപ്പംപടി സെന്റ് കുര്യാക്കോസ് കോളേജില്‍ കലന്ധിക 2കെ 25 സംഘടിപ്പിച്ചു. ചലചിത്രതാരം വിഷ്ണു ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജര്‍ ജോസ് കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. സിനി ആര്‍ട്ടിസ്റ്റ് ബിജോയി വര്‍ഗീസ്, പ്രിന്‍സിപ്പല്‍ ഡോ. സണ്ണി കുര്യാക്കോസ്, സെന്റ് മേരീസ് കത്തീഡ്രല്‍ വികാരി ഗീവര്‍ഗീസ് കുറ്റാലില്‍ കോര്‍-എപ്പിസ്‌ക്കോപ്പ, ബിബിന്‍ കുര്യാക്കോസ്, വര്‍ഗീസ് കീരംകുഴിയില്‍, ഏല്‍ദോസ് തരകന്‍, എല്‍ദോസ് മൂത്തേടന്‍, സിജോ ജോസ്, എല്‍ദോസ് ഐപ്പ്, പി.ഒ. സാബു എന്നിവര്‍ സംസാരിച്ചു. വിവിധ കലാപരിപാടികള്‍ ഉണ്ടായിരുന്നു