പെരുമ്പാവൂര്‍: ഒക്കല്‍ എസ്.എന്‍.ഡി.പി. ശാഖയില്‍ വനിതാസംഘത്തിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു. കുന്നത്തുന്നാട് എസ്.എന്‍.ഡി.പി. യൂണിയന്‍ ചെയര്‍മാന്‍ കെ.കെ. കര്‍ണ്ണന്‍ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം.ബി. രാജന്‍ അധ്യക്ഷത വഹിച്ചു. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല അസി. പ്രൊഫ. ഡോ. സി.ആര്‍. ലിഷ ക്ലാസ് നടത്തി. ശാഖ വൈ. പ്രസിഡന്റ് കെ.എസ്. മോഹനന്‍, സെക്രട്ടറി കെ.ഡി. സുഭാഷിതന്‍, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് എം.വി, ഗിരീഷ്, ഇ.ആര്‍. ശാന്തകുമാരി, ശ്രേയ പ്രസാദ്, പി.വി. പവിത്ര, വിലാസിനി സുകുമാരന്‍, പ്രസന്ന സുരേഷ്, ഗായത്രി വിനോദ് എന്നിവര്‍ സംസാരിച്ചു.