പെരുമ്പാവൂര്‍: സബ് രജിസ്ട്രാര്‍ ഓഫീസില്‍ 2017 ഏപ്രില്‍ മുതല്‍ 2023 മാര്‍ച്ച് 31 വരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആധാരങ്ങളില്‍ അണ്ടര്‍വാല്യുവേഷന്‍ നടപടികളിലിരിക്കുന്ന കേസുകള്‍ തീര്‍പ്പാക്കല്‍ 30-ന് രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ പെരുമ്പാവൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ നടന്നു. അദാലത്തില്‍ കോമ്പൌണ്ടിംഗ് പദ്ധതി പ്രകാരം അണ്ടര്‍വാല്യുവേഷന്‍ റിപ്പോര്‍ട്ട് ചെയ്ത ആധാരങ്ങളുടെ കുറവ് ഫീസ് പൂര്‍ണ്ണമായും ഒഴിവാക്കി കുറവ് മുദ്രയുടെ 50 ശതമാനം വരെ ഇളവ് അനുവദിച്ചിട്ടുണ്ട്.
പദ്ധതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്തി റവന്യൂ റിക്കവറി ഉള്‍പ്പെടെയുള്ള തുടര്‍ നടപടികളില്‍ നിന്ന് ഒഴിവാകാവുന്നതാണന്ന് പെരുമ്പാവൂര്‍ സബ് രജിസ്ട്രാര്‍ അറിയിച്ചു.











