പെരുമ്പാവൂർ: പെരുമ്പാവൂരിൽ കൊലചെയ്യപ്പെട്ട നിയമ വിദ്യാർത്ഥിനി ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു. പ്രമേഹം അടക്കമുള്ള രോഗങ്ങളും വാർധക്യ സഹജമായ അവശതകളും ഉണ്ടായിരുന്നു. തിങ്കളാഴ്‌ച്ച ( ഇന്ന്) വൈകിട്ട് നാലിന് കളമശ്ശേരി മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. പൊതുദർശനവും സംസ്‌കാരവും ചൊവ്വാഴ്‌ച്ച നടക്കും. 2016 ഏപ്രിൽ 28ന് പെരുമ്പാവൂരിലെ കനാൽ പുറമ്പോക്കിലെ വീട്ടിലാണ് നിയമ വിദ്യാർത്ഥിനിയായ ജിഷയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. രണ്ട് മാസത്തിന് ശേഷം ജൂൺ 16ന് പ്രതിയായ അസം സ്വദേശി അമീറുൾ ഇസ്ലാം അറസ്റ്റിലായി. സെപ്‌തംബർ 16ന് കുറ്റപത്രം സമർപ്പിച്ചു. 2017 ഡിസംബർ 14ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. പിന്നീട് സുപ്രീംകോടതി വിധി സ്റ്റേ ചെയ്തിരുന്നു. ജിഷയുടെ മരണശേഷം ലഭിച്ച സഹായധനത്തെചൊല്ലി പല വിവാദങ്ങളും ഉയർന്നെങ്കിലും അതിനെയെല്ലാം നേരിട്ട് വഴിയോരക്കച്ചവടം നടത്തി വരികയായിരുന്നു. മറ്റൊരു മകളായ ജിഷയ്‌ക്ക് സർക്കാ ജോലി നൽകിയിരുന്നു. ഭർത്താവ്: പരേതനായ പാപ്പു.











