പെരുമ്പാവൂർ: നഗരസഭയിലെ പതിനേഴാം വാർഡ് നാഗഞ്ചേരി മന അംഗനവാടിയിൽ വെച്ച് വാർഡ് കൗൺസിൽ എൽദോസ് വീണ മാലിയുടെ അധ്യക്ഷതയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഡോക്ടർ ബിജോ പോളിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്. വാർഡിലെ നിരവധി താമസക്കാർ ക്യാമ്പിൽ പങ്കെടുത്ത് വിദഗ്ധ ചികിത്സാ നിർദ്ദേശങ്ങൾ തേടി.
ക്യാമ്പിനോടനുബന്ധിച്ച് വാർഡിലെ ആശാ വർക്കർമാർക്ക് ആവശ്യമായ മെഡിക്കൽ കിറ്റുകളുടെ വിതരണവും നടന്നു. പൾസ് ഓക്സിമീറ്റർ, തെർമോമീറ്റർ, ബിപി മോണിറ്റർ, ഗ്ലൂക്കോമീറ്റർ, സ്ട്രിപ്പുകൾ എന്നിവയടങ്ങുന്ന കിറ്റാണ് വിതരണം ചെയ്തത്. പട്ടാൽ യുണൈറ്റഡ് മെഡിമാർട്ട് ആണ് ഈ കിറ്റുകൾ സ്പോൺസർ ചെയ്തത്. ആരോഗ്യ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ ഇത്തരം ഉപകരണങ്ങൾ സഹായിക്കുമെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.











