സ്വർണത്തിന് തീ വിലയാണെങ്കിലും നായത്തോട് പടനാടൻ വീട്ടിൽ രമ്യ റെജിയുടേയും ഭർത്താവ് റെജിയുടേയും കണ്ണുകൾ തീരെ മഞ്ഞളിച്ചില്ല. പെരുമ്പാവൂർ പട്ടാൽ നിവാസിയായ TELK ജീവനക്കാരൻ ശ്രീകാന്തിൻ്റെ 2. 5 പവൻ വരുന്ന സ്വർണ മാല മലയാറ്റൂർ പന്തക്കൽ ക്ഷേത്രത്തിൽ നടന്ന ഒരു വിവാഹ ചടങ്ങിൽ വച്ചാണ് രമ്യക്ക് കിട്ടിയത്. യഥാർത്ഥ ഉടമസ്ഥനെ കണ്ടു കിട്ടുന്നതു വരെ മാല ഭദ്രമായി സൂക്ഷിച്ച് പട്ടാ ലിൽ നേരിട്ടെത്തി മാല ശ്രീകാന്തിൻ്റെ വീട്ടുകാർക്ക് കൈമാറുകയായിരുന്നു. പെരുമ്പാവൂർ നഗരസഭ കൗൺസിലറും CPI (M) പെരുമ്പാവൂർ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവുമായ എൽദോസ് വീണമാലിയുടെ സാന്നിധ്യത്തിലാണ് മാല കൈമാറിയത്

LEAVE A REPLY

Please enter your comment!
Please enter your name here