പെരുമ്പാവൂർ: സിവിൽ സമൂഹം ജനാധിപത്യത്തിന്റെ അഞ്ചാം തൂണാണെന്ന് മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ് അഭിപ്രായപ്പെട്ടു. പെരുമ്പാവൂർ പ്രസ് ക്ലബ് ഏർപ്പെടുത്തിയ പി രമേഷ് സ്മാരക മാധ്യമ അവാർഡ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയുടെ രക്ഷാകർത്താവായ സുപ്രീം കോടതിക്ക് പോലും അപഭ്രംശം സംഭവിക്കുമ്പോൾ, നാലാം തൂണായ മാധ്യമങ്ങൾക്ക് പുറമെ സിവിൽ സമൂഹമെന്ന അഞ്ചാം തൂണിന്റെ കൂടി പ്രസക്തി ഏറുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.

മാതൃഭൂമി ചീഫ് റിപ്പോർട്ടർ കെ ഉണ്ണികൃഷ്ണനാണ് പി രമേഷ് സ്മാരക മാധ്യമ അവാർഡ് സമ്മാനിച്ചത്. പ്രസ് ക്ലബ് അംഗങ്ങളിൽ മികച്ച റിപ്പോർട്ടിങ് നടത്തിയ വി ടി കൃഷ്ണ കുമാർ, പ്രിയ പരമേശ്വരൻ എന്നിവർക്കും ചടങ്ങിൽ ഉപഹാരങ്ങൾ നൽകി.

പ്രസ് ക്ലബ് പ്രസിഡന്റ് ഇ കെ ഇക്ബാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎ, നഗരസഭ ചെയർപേഴ്സൺ കെ എൻ സംഗീത എന്നിവർ മുഖ്യാതിഥികളായിരുന്നു. ജഡ്ജിങ് കമ്മിറ്റി അംഗങ്ങളായ വി ആർ രാജ്മോഹൻ, പി സി സുരേഷ് കുമാർ, പ്രസ് ക്ലബ് സെക്രട്ടറി ബി രാജീവ്, ട്രഷറർ യു യു മുഹമ്മദ് കുഞ്ഞ് എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here