പെരുമ്പാവൂർ: എൽ.ഡി.എഫ് വേങ്ങൂർ പഞ്ചായത്ത് കമ്മിറ്റി വികസനമുന്നേറ്റജാഥ നടത്തി. പഞ്ചായത്തിൽ നടത്തിയ അഞ്ചുവർഷത്തെ വികസനപ്രവർത്തനങ്ങൾ ജനങ്ങളുമായി പങ്കുവച്ചു. ജാഥ സിപിഐ മണ്ഡലം സെക്രട്ടറി രമേഷ് ചന്ദ് ഉദ്‌ഘാടനം ചെയ്‌തു. സമാപനസമ്മേളനം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം സി കെ സലീംകുമാർ ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റൻ വി എം ജുനൈദ്, മാനേജർ പി എസ് ഭാസ്കരൻ, സാജു പോൾ, പി എസ് സുബ്രഹ്മണ്യൻ, അരുൺ ബേസിൽ, കെ ജി ജയരാജ് എന്നിവർ സംസാരിച്ചു.











