പെരുമ്പാവൂര്‍: വെങ്ങോല പഞ്ചായത്തില്‍ മഹല്‍ ജമാഅത്തുകള്‍ രൂപീകരിച്ച വെങ്ങോല പഞ്ചായത്ത് കോണ്‍ഫെഡറേഷന്റെ നേതൃത്വത്തില്‍ പ്രീ മാരിറ്റല്‍ കൗണ്‍സിലിംഗ് കോഴ്‌സ് ആരംഭിച്ചു. കേരള  അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബൂണല്‍ ചെയര്‍മാന്‍ റിട്ട. ജസ്റ്റീസ് സി.കെ. അബ്ദുല്‍ റഹിം ഉദ്ഘാടനം ചെയ്തു.
മഹല്‍ കോണ്‍ഫെഡറേഷന്‍ ചെയര്‍മാന്‍ സി.വൈ. മീരാന്‍ അധ്യക്ഷത വഹിച്ചു.തണ്ടക്കാട് ചീഫ് ഇമാം മുഹമ്മദ് സ്വാലിഹ് വാഫി, കണ്‍വീനര്‍ പി.എ. മുക്താര്‍, ഫസ്ലുദ്ദീന്‍ തങ്ങള്‍, മുന്‍ പഞ്ചായത്ത് പ്രസിസന്റ് എന്‍.ബി. ഹമീദ്, കെ.എം. അബ്ദുല്‍ ജലാല്‍, വി.എച്ച്. മുഹമ്മദ്, അന്‍വര്‍ മൊല്ല, കെ.കെ. മജീദ്, ഷംസു മാലേത്ത്, എ.എം. സുബൈര്‍, എം.ഇ. അസീസ്, യു.എം. ഷമീര്‍, അന്‍സാര്‍ അറക്കപ്പടി, പരീത്കുഞ്ഞ് ചെമ്പാരത്ത്കുന്ന്, മുസ്തഫ ചിറ്റേത്തുകുടി, അലിയാര്‍ തോട്ടാളി, സി.എ. അബ്ദു എന്നിവര്‍ സംസാരിച്ചു. ഡോ. നിഷി സലാം, ഡോ. ഹാഫിസ് ജുനൈദ് ജൗഹര്‍ അല്‍ അസ്ഹരി, അഡ്വ. കുഞ്ഞുമോന്‍ ആലുവ, ഡോ. ഹബീബ ഹുസ്സൈന്‍ ,ആമിന സലിം എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here