പെരുമ്പാവൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ആസന്നമാകുന്നതിനിടെ മിക്കയിടങ്ങളിലും കൂറുമാറ്റവും വിമതഭീഷണിയും സജീവമാകുന്നു. 2015 ൽ 20-ാം വാർഡിൽ നിന്നും സിപിഎം ടിക്കറ്റിൽ മത്സരിച്ചു വിജയിച്ച മേഴ്സി ജോൺസൺ ഇത്തവണ കോൺഗ്രസ് ടിക്കറ്റിലാണ് മത്സരത്തിനിറങ്ങുന്നത്. വാർഡ് വിഭജനത്തിന് ശേഷം ഇതേ വാർഡ് ഇത്തവണ 22- ആയി മാറിയപ്പോൾ കോൺഗ്രസ് ടിക്കറ്റിൽ ഇത്തവണ ജനവിധി തേടുകയാണ് മേഴ്സി ജോൺസൺ.
എൽ.ഡി.എഫിലെ ഷിജി ഷാജിയാണ് എതിർ സ്ഥാനാർത്ഥി . 2015 ൽ ഇതേ വാർഡിൽ (പഴയ വാർഡ്. 20 ) അന്നത്തെ മഹിളാ കോൺഗ്രസ് പെരുമ്പാവൂർ ബ്ളോക്ക് പ്രസിഡൻ്റ് പുഷ്പയെ 7 വോട്ടുകളുടെ വ്യത്യാസത്തിലാണ് മേഴ്സി ജോൺസൺ പരാജയപ്പെടുത്തിയത്.











