പെരുമ്പാവൂർ: പെരുമ്പാവൂരിൽ പബ്ലിക് പ്രോസിക്യൂട്ടറുടെ വീട്ടിൽ മോഷണം. വീട്ടിൽ നിന്നും പതിനൊന്നര പവൻ സ്വർണം നഷ്ടമായെന്നാണ് പരാതി. എറണാകുളം പോക്സോ കോടതിയിലെ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ബിന്ദുവിന്റെ പെരുമ്പാവൂർ മരുതുകവലയിലെ വീട്ടിലാണ് മോഷണം. കഴിഞ്ഞ ആഴ്ച വരെ വീട്ടിൽ ജോലി ചെയ്തിരുന്ന സ്ത്രീക്കെതിരെയാണ് പരാതി. അലമാരയിൽ വെച്ചിരുന്ന വജ്രം പതിച്ച രണ്ടു പവന്റെ സ്വർണമാലയും വളകളും പാദസരവും നഷ്ടമായി. സംഭവത്തിൽ പെരുമ്പാവൂർ പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.