കഴിഞ്ഞ 25 വർഷമായി പൊതുപ്രവർത്തന രംഗത്ത് സജീവമാണ് വെങ്ങോല പഞ്ചായത്തിൽ 19-ാം വാർഡ് പൂമലയിൽ നിന്ന് യുഡിഎഫിനായി മത്സരിക്കുന്ന അലി മൊയ്ദീൻ. പൊതുപ്രവർത്തനത്തോടുള്ള താൽപര്യമാണ് തൻ്റെ ജീവിതത്തിലെ സുപ്രധാന തീരുമാനങ്ങൾക്ക് വഴിയൊരുക്കിയതെന്ന് അദ്ദേഹം പറയുന്നു. പൊതുരംഗത്തെ ഈ സ്ഥാനാർത്ഥിയുടെ ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ അധ്യായം, തനിക്ക് ലഭിച്ച രണ്ട് സർക്കാർ ജോലികൾ ഉപേക്ഷിച്ചു എന്നതാണ്. കെഎസ്ആർടിസിയിലും കേരള പോലീസിലുമായി ലഭിച്ച ജോലികൾ പൊതുപ്രവർത്തനത്തിന് വേണ്ടി വേണ്ടെന്ന് യുവത്വത്തിലെ വേണ്ടെന്ന് വെച്ചിരുന്നു.

മുൻപ് ഒരു പ്രാവശ്യം മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട് എങ്കിലും അന്ന് വിജയിക്കാൻ സാധിച്ചിരുന്നില്ല. നിലവിലെ തിരഞ്ഞെടുപ്പിലും അദ്ദേഹം വെങ്ങോല പഞ്ചായത്തിലെ പൂമല വാർഡ് തന്നെയാണ് മത്സരത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. നിലവിൽ രാഷ്ട്രീയ പ്രവർത്തനമാണ് മുഖ്യം എങ്കിലും, ജീവിക്കാനായി ഒരു ചെറിയ ബിസിനസ്സ് നടത്തുന്നുണ്ട്. സ്കൂൾ, കോളേജ്, ഹോസ്പിറ്റലുകൾ എന്നിവിടങ്ങളിലേക്കുള്ള യൂണിഫോംസിന്റെ സപ്ലൈ ആണ് ഇദ്ദേഹത്തിന്റെ പ്രധാന വരുമാനമാർഗ്ഗം. സ്ഥാനാർത്ഥിയുടെ കുടുംബത്തിൽ അമ്മയും ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here