പെരുമ്പാവൂർ്: പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ മുനിസിപ്പാലിറ്റി ഉൾപ്പെടെയുളള എട്ട് പഞ്ചായത്തുകളും യുഡി എഫ് താണ്ഡവമാടി പിടിച്ചെടുത്തു. പെരുമ്പാവൂർ നഗരസഭ യു.ഡി.എഫ് നിലനിർത്തി ആകെയുള്ള 29 വാർഡുകളിൽ 16 എണ്ണം യു .ഡി.എഫ് നേടിയപ്പോൾ 11 വാർഡുകളിൽ എൽ.ഡി.എഫും വിജയിച്ചു 2 വാർഡ് കളിൽ ബി.ജെ.പി.യും വിജയിച്ചു. കഴിഞ്ഞ പ്രാവശ്യം നാലു വാർഡിൽ വിജയിയി ച്ചിരുന്ന ബി.ജെ.പി.ക്ക് പക്ഷെ ഇത്തവണ രണ്ടെണ്ണം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. എന്നാൽ 12 വാർഡ് കളിൽ എൻ.ഡി എ രണ്ടാം സ്ഥാനത്തു വന്നത് മുന്നണി നേതാക്കളെ ഞെട്ടിച്ചു. 8 വാർഡ് കളിൽ യു.ഡി.എഫ് മൂന്നാം സ്ഥാനത്തേക്കു പോയപ്പോൾ 7 വാർഡ് കളിൽ എൽ.ഡി.എഫ്. മൂന്നാം സ്ഥാനത്തേക്കു പോയി. കഴിഞ്ഞ 26 അംഗ നഗരസഭയിൽ യു.സ്.എഫിന് 13 ഉം എൽ.ഡി.എഫിന് 8 ബി.ജെ.പി. ക്കു 4 സീറ്റുമാണ് ഉണ്ടായിരുന്നത്. എൽ.ഡി.എഫിൻ്റെ ചെയർ പേഴ്സൺ സ്ഥാനാർത്ഥികളിൽ ഒരാളായിരുന്ന ഷീല സതീശൻ 16-ാം വാർഡിൽ ഇത്തവണ പരാജയം ഏറ്റുവാങ്ങി.ഇവിടെ സിറ്റിംഗ് കൗൺസിലറായ യു.ഡി.എഫിലെ അനിതാ പ്രകാശ് ആണ് വിജയിച്ചത്. മുൻ ചെയർ പേഴ്സനായ സതി ജയകൃഷ്ണൻ്റെ പരാജയവും സിപി എമ്മിന് തിരിച്ചടിയായി. സീറ്റ് വിഭജനത്തർക്കവും ഗ്രൂപ്പ് തർക്കവും മരണത്പ്പെട്ടുപോയ മുതിർന്ന നേതാക്കളുടെ സ്പർശമില്ലാത്ത തെരഞ്ഞെടുപ്പായതുമെല്ലാം യു ഡി എഫിനെ അമ്പേ നിഷ്പ്രഭമാക്കുമെന്ന പ്രവചനങ്ങൾ ഈ വിജയത്തോടെ അസാധുവാക്കി. യു.ഡി.എഫിൻ്റെ ചെയർ പേഴ്സൺ സ്ഥാനാർത്ഥികളെയെല്ലാം ജയിപ്പിച്ചെടുക്കുവാൻ കഴിഞ്ഞത് അവർക്ക് ആശ്വാസമായി മുൻ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൻ ജെസി എജി, 18-ൽ നിന്നും വിജയിച്ച നിന പൗലോസ്, മുൻ സി.പി.എം. കൗണസിലറായിരുന്ന തെരഞ്ഞെടുപ്പിനു മുമ്പ് കോൺഗ്രസിൽ ചേർന്ന് 22-ാം വാർഡിൽ മത്സരിച്ചു വിജയിച്ച മേഴ്സി ജോൺസൺ, നിലവിൽ വൈസ് ചെയർമാനായ 9-ാം വാർഡിൽ നിന്നും വിജയിച്ച ആനിമാർട്ടിൻ എന്നിവരെയാണ് യു.ഡി.എഫ്. പരിഗണിച്ചിരുന്ന ചെയർപേഴ്സൺ സ്ഥാനാർത്ഥികൾ. മുൻ കൗൺസിലിൽ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പെഴ്സനും ഭരണ പരിചയവും ഉള്ള ജെസിഎജിക്കാണ് മുൻതൂക്കം.
പെരുമ്പാവൂർ നഗരസഭ
കക്ഷിനില:
യു ഡി എഫ് – 16
എൽ ഡി എഫ് – 11
എൻ ഡി എ – 2
വാർഡ് 1. വല്ലം നോർത്ത്-വി.പി. ബാബു(സിപിഎം) ഭൂരിപക്ഷം-41, 2. (കാഞ്ഞിരക്കാട്) എസ്. ഷറഫ് (ലീഗ്) ഭൂരിപക്ഷം-47, 3. (തൃക്കാപ്പറമ്പ്) പി.എ. കാസിം (ലീഗ്) ഭൂരിപക്ഷം 289, 4. കാഞ്ഞിരക്കാട് എൽപിഎസ്-സൂര്യ ജിതിൻ (ബിജെപി) ഭൂരിപക്ഷം-12, 5. കാഞ്ഞിരക്കാട് സൗത്ത്-വി.ഒ. ചെറിയാൻ(സിപിഎം) ഭൂരിപക്ഷം-122, 6. ശാസ്താമംഗലം-ശാലു ശരത് (ബിജെപി) ഭൂരിപക്ഷം-72, 7. തുരുത്തിപ്പറമ്പ്-അജി സി. പണിക്കർ (സിപിഎം), ഭൂരിപക്ഷം-32 8. (വെജിറ്റബിൾ മാർക്കറ്റ്) പി.പി. ശാലിനി (കോൺ.) ഭൂരിപക്ഷം-29, 9. (താലൂക്ക് ആശുപത്രി) ആനി മാർട്ടിൻ (കോൺ.) ഭൂരിപക്ഷം-59, 10. (പൂപ്പാനി) കെ.എൻ. സംഗീത (കോൺ.) ഭൂരിപക്ഷം-25, 11. (കാരാട്ടുപള്ളിക്കര) കെ.സി. ആതിര (കോൺ.) ഭൂരിപക്ഷം-102, 12. ആശ്രമം-കെ.ബി. നൗഷാദ്(സിപിഎം)ഭൂരിപക്ഷം-110, 13. ആശ്രമം നോർത്ത്-സബീന നിഷാദ് (സിപിഎം) ഭൂരിപക്ഷം-101, 14. (ഫയർ സ്റ്റേഷൻ) സുഹറ മുഹമ്മദ് (കോൺ.)ഭൂരിപക്ഷം-55, 15. കുന്നമ്പിള്ളിച്ചിറ-ബീന രാജൻ(സിപിഎം)ഭൂരിപക്ഷം-190, 16. (നീലംകുളങ്ങര) അനിതാ ദേവി (കോൺ.)ഭൂരിപക്ഷം-11, 17. നാഗഞ്ചേരി-വി.വി. എൽദോസ് വീണമാലി(സിപിഎം)ഭൂരിപക്ഷം-242, 18. (പാങ്കുളം) നീന പൗലോസ് (കോൺ.) ഭൂരിപക്ഷം-1, 19. (പെരിയാർവാലി ക്ലബ്) ബിജു ജോൺ ജേക്കബ് (കോൺ.)ഭൂരിപക്ഷം-101, 20. (മരുതുകവല) എ.ജി. ജെസ്സി (കോൺ.) ഭൂരിപക്ഷം-67, 21. കെഎസ്ആർടിസി-കെ.പി. റെജിമോൻ(സിപിഐ)ഭൂരിപക്ഷം-60, 22. (കാറ്റിൽ മാർക്കറ്റ്) മേഴ്സി ജോൺസൺ(കോൺ.)ഭൂരിപക്ഷം-56, 23. മുനിസിപ്പൽ ഓഫിസ്-ഹൈറുന്നിസ നസീർ(സിപിഎം) ഭൂരിപക്ഷം-19, 24. (ലൈബ്രറി) പി.എസ്. ബുഷറ(കോൺ.) ഭൂരിപക്ഷം-78, 25. കടുവാൾ- ലത സുകുമാരൻ(സിപിഐ)ഭൂരിപക്ഷം-26, 26. വല്ലം തോട്-ഗസ്ല സിറാജ് (എൽഡിഎഫ്) ഭൂരിപക്ഷം-199, 27. (പാറപ്പുറം) മുഹമ്മദ് ഗദ്ദാഫി(കോൺ.)ഭൂരിപക്ഷം-211, 28. (സൗത്ത് വല്ലം) എം.ഇ. നജീബ് ഭൂരിപക്ഷം-483, 29. (റയോൺ പുരം) ഷാജി കുന്നത്താൻ (കോൺ.)ഭൂരിപക്ഷം-400.
വെങ്ങോല ഗ്രാമപഞ്ചായത്ത്
ആകെ കക്ഷിനില – 24
യുഡിഎഫ്- 9, എൽഡിഎഫ്- 8 ട്വന്റി 20- 6, എസ്ഡിപിഐ-1
വാർഡ് 1. എ.ഐ. സുധീർ (സിപിഎം), 2. ജസ്ന ബഷീർ, (കോൺ.), 3. നദീറ അബ്ദുൽറഹ്മാൻ (കോൺ.),
- ഷംല നാസർ(കോൺ.), 5. ജോയ്സി ബിബിൻ (സിപിഎം), 6. റെമീന ജലാൽ (സിപിഎം), 7. അഡ്വ. സി.എ. അനസ് (സിപിഎം.സ്വന്ത.), 8. വി.ഇച്ച്. മുഹമ്മദ് (കോൺ.), 9. എം.ഐ. അബ്ബാസ് (കോൺ.), 10. ഷെമിദ ഷരീഫ്(കോൺ.), 11. എൽസി എൽദോസ് (സിപിഎം), 12. മേഴ്സി ജോയി (ട്വന്റി 20), 13. ജിഷ ടോമി (ട്വന്റി 20), 14. പി.കെ. നിനിൻകുമാർ(സിപിഎം), 15. ലക്ഷ്മി റെജി (ട്വന്റി 20), 16. ബിനീത വത്സൻ (ട്വന്റി 20), 17. അനു പത്രോസ് (ട്വന്റി 20), 18. ബിജിമോൾ ബുജൈർ(കോൺ.)19. അലി മൊയ്തീൻ(കോൺ.), 20.കെ.കെ. ജസീല (എൻസിപി), 21. ജോബി ഏലിയാസ് (കോൺ.), 22. അഡ്വ. ബേസിൽ കുര്യാക്കോസ്(സിപിഎം), 23. ജോബിനാമോൾ (ട്വന്റി 20), 24. ഷീന മനീഷ് (എസ്ഡിപിഐ),
വാഴക്കുളം ഗ്രാമപഞ്ചായത്ത്
ആകെ കക്ഷിനില – 24
യുഡിഎഫ് -15, എൽഡിഎഫ് – 5, എൻഡിഎ – 2, എസ്ഡിപിഐ-2,
വാർഡ് – 1. നിസാമോൾ (എസ്ഡിപിഐ), 2.എം.എ. അഹമ്മദ് കബീർ(കോൺ), 3.കെ. ശാരദ(കോൺ), 4. സുമയ്യ ഷിഹാബ്(കോൺ.), 5. വി.സി. ചന്ദ്രൻ(കോൺ.), 6. റംല തസ്രി(കോൺ.), 7. കെ.കെ. സുനിത(സിപിഐ), 8. ഷെമീർ തുകലിൽ (കോൺ.), 9. സമിത അൻസാർ(കോൺ), 10. ഷെറീന ബഷീർ(സിപിഎം),11. മുജീബ് മാറമ്പിള്ളി(കോൺ.), 12. ഷമീറ മനയിൽ(കോൺ.), 13. ജാസ്മിൻ ഫൈസൽ(കോൺ.), 14. ഷിജു രാഘവൻ (കോൺ.), 15. വി.എം. ഷംനാദ്(സിപിഎം), 16. അബ്ദുൾ കരിം(കോൺ.), 17. സി.എ. ഫൈസൽ(കോൺ), 18. കൃഷ്ണകുമാർ (ബിജെപി), 19. ശ്രീദേവി രമേഷ് (ബിജെപി), 20. അജ്ഫാസ് മരയ്ക്കാർ (സ്വന്ത.), 21. ഇ.എ. മജീദ് (കോൺ), 22. കെ.എച്ച്. ഹാരീസ്(കോൺ.), 23. സുമതി പി.എ. (എസ്ഡിപിഐ),
ഒക്കൽ ഗ്രാമപഞ്ചായത്ത് കക്ഷിനില
യുഡിഎഫ്- 10, എൽഡിഎഫ്- 7
വാർഡ് 1. ടി.പി.ഷിബു(സിപിഎം) ഭൂരിപക്ഷം-11, 2. ജെസ്സി ദേവസ്സക്കുട്ടി (കോൺ.) ഭൂരിപക്ഷം-172, 3. കെ.എൻ. അനിൽ(സിപിഎം)ഭൂരിപക്ഷം 136, 4. ഇ.എച്ച്. സുൽഫിക്കർ (കേരള കോൺ.എം) ഭൂരിപക്ഷം-150, 5. ജെൻസി പീറ്റർ (കോൺ.) ഭൂരിപക്ഷം-212, 6. അമ്പിളി ജോഷി (കോൺ.) ഭൂരിപക്ഷം- 384, 7. ഷാജു പാപ്പച്ചൻ (കോൺ.സ്വന്ത.) ഭൂരിപക്ഷം-250, 8. ജിയാ ജോബി (കേരള കോൺ.എം) ഭൂരിപക്ഷം-71, 9. നിബിത സോണി(സിപിഎം. സ്വത.) ഭൂരിപക്ഷം-33, 10. പി.കെ. സിന്ധു(കോൺ.) ഭൂരിപക്ഷം-22, 11. എം.കെ. രാജേഷ് (കോൺ.) ഭൂരിപക്ഷം-230, 12. കെ.ഒ. ജോണി (കോൺ.) ഭൂരിപക്ഷം-218, 13. ഷഹാന എം.ആർ. (കോൺ.)ഭൂരിപക്ഷം -72, 14. ഫൗസിയ സുലൈമാൻ(സിപിഐ)ഭൂരിപക്ഷം- 27, 15. ജിഷ സൈജൻ (കോൺ.) ഭൂരുപക്ഷം-506, 16.അബ്ദുൽ ഫാസിൽ (സിപിഎം) ഭൂരിപക്ഷം-22, 17. അജ്ഞലി എ.ആർ. (കോൺ.) ഭൂരിപക്ഷം- 75.
മുടക്കുഴ ഗ്രാമപഞ്ചായത്ത്
ആകെ കക്ഷിനില – 14
യുഡിഎഫ്- 6, എൽഡിഎഫ്- 4, എൻഡിഎ – 3, മറ്റുള്ളവ – 1
വാർഡ് – 1. ബിന്ദു രാജു (ബിജെപി),2. മിനി സതീഷ് (ബിജെപി),3. നിഷ സന്ദീപ് (ബിജെപി), 4. മാത്യൂസ് ഐസക്(സിപിഎം), 5. അനക്സ് ചൂരമുടി(സ്വന്ത.), 6. ജീന എൽദോസ് (കോൺ.), 7. എം.എൻ. കമലൻ (കോൺ.), 8. സാലി ബിജോയ് (കോൺ.), 9. ഷൈമി വർഗീസ് (കോൺ.), 10. ഷിജി എൽദോസ് (കോൺ.),11. ലിജി അനൂപ്(സിപിഎം), 12. എ.ടി. അജിത്കുമാർ (കോൺ.), 13. മായ രജി(സിപിഎം), 14. ഉഷാ ദാസ്(സിപിഎം).
അശമന്നൂർ ഗ്രാമപഞ്ചായത്ത്
ആകെ കക്ഷിനില – 15
യുഡിഎഫ്- 10, എൽഡിഎഫ്-3, എൻഡിഎ-1, മറ്റുള്ളവ – 1
വാർഡ് 1. എം.എ.തങ്കപ്പൻ(കോൺ), 2. ഹരികൃഷ്ണൻ (ബിജെപി), 3. സനോഷ് സി മത്തായി(കോൺ), 4. എൽദോ വർഗീസ് (കോൺ), 5. കെ.എൻ. പ്രഭ(സിപിഎം), 6. ബിന്ദു നാരായണൻ (കോൺ), 7. ജെസ്ന അഷറഫ് (കോൺ.), 8.എൻ.എം. സലിം (കോൺ.), 9. നിഷി ജബ്ബാർ(ലീഗ്), 10. അജീന നിസാർ (കോൺ.), 11. അനിത ജയൻ(സിപിഎം), 12.ബിന്ദു ബെസ്സി(കോൺ.), 13.അമ്പിളി രാജൻ(കോൺ), 14. അർച്ചന സഹദേവൻ (സ്വന്ത.), 15. ജോഷി പോൾ(സിപിഎം).
കൂവപ്പടി ഗ്രാമ പഞ്ചായത്ത്
ആകെ കക്ഷിനില -22
യുഡിഎഫ് – 10, എൽഡിഎഫ്-8, എൻഡിഎ – 4)
വാർഡ്- 1. റീനാ ബിജു (സിപിഎം), 2. ജോർജ് തേലക്കാടൻ (കോൺ.), 3. സാനി ജോർജ് (സിപിഎം), 4. വിപിൻ കോട്ടക്കുടി (സിപിഎം), 5. മായ കൃഷ്ണകുമാർ (കോൺ.), 6. ബിനോയ് അരീക്കൽ (കോൺ.), 7. എം.ഡി. ബാബു (സിപിഎം), 8. നിഷാ ബൈജു (സിപിഐ), 9. സിന്ധു അരവിന്ദ് (കോൺ.),10. ബിനു മാതംപറമ്പിൽ (കോൺ.), 11. രേവതി സനിൽ (ബിജെപി), 12. റോസ്മേരി മാത്യു (കോൺ.),13. സൗമ്യ സുഭാഷ് (കോൺ.), 14. ബെന്നി കുര്യാക്കോസ് (സിപിഎം), 15. ശശികല രമേശ് (ബിജെപി), 16. ജിജി സെൽവരാജ് (കോൺ.), 17. സിന്ധു ഹരിഹരൻ (ബിജെപി), 18. പി.എസ്. നിത(കോൺ.), 19. പി.സി. ജോർജ് (സിപിഎം), 20. സ്റ്റെല്ലാ സാജു (സിപിഎം), 21. ഗിരീഷ് മാധവൻ (ബിജെപി), 22. മിനി സിബി (കോൺ.)
രായമംഗലം ഗ്രാമപഞ്ചായത്ത്
ആകെ കക്ഷിനില – 22
യുഡിഎഫ്- 14, എഎൽഡിഎഫ്-8
വാർഡ് 1. ലിസി സിജു (സിപിഐ), 2. മേരി പൗലോസ് (കോൺ.), 3. പ്രീത എൽദോസ്(സിപിഎം), 4. സ്മിത ബിജു (കോൺ.), 5. എൻ.എം.സനൽ (കോൺ.), 6. ബിന്ദു ഗോപാലകൃഷ്ണൻ (കോൺ.), 7. ഇ.വി.ജോർജ് (കോൺ.), 8. ഹണി എൽദോസ് (കോൺ.), 9. ജയിംസ് അരുൺ വർഗീസ് (കോൺ.), 10. കെ.വി. എൽദോ (കോൺ.), 11. ഐസക് മാത്യു (കോൺ.), 12. ഡെയ്സി അനിൽ (സിപിഎം), 13. ആശാ രവി (സിപിഎം), 14. ജോയ് പൂണേലി (കോൺ.), 15. ടിൻസി ബാബു (കോൺ.), 16. കെ.വി. ജയ്സൻ (കോൺ.), 17.എൻ.സി. തോമസ് (കോൺ.), 18. കെ.എസ്. രാജേഷ്കുമാർ(സിപിഐ), 19. കെ.എ. ബാവക്കുഞ്ഞ് (കോൺ.), 20. അംബിക മുരളീധരൻ (കോൺ.), 21. സ്മിത അനിൽ (സിപിഎം), 22. എസ്. രാധാകൃഷ്ണൻ(സിപിഎം)
വേങ്ങൂർ ഗ്രാമപഞ്ചായത്ത്
ആകെ കക്ഷിനില 16.
യുഡിഎഫ് 12, എൽഡിഎഫ്- 3, സ്വന്ത- 1
വാർഡ് – 1. വിനു സാഗർ (സിപിഎം), 2. സാബി ബിജു(കോൺ.), 3.സിബി ഔസേഫ് (സിപിഐ), 4. പി.എം. ദേവസ്സി(കോൺ.), 5. കെ.ബി. ഷിബു(സിപിഎം), 6. ജീജ സാന്റി(കോൺ.), 7. വി.സി. രവി(കോൺ.), 8. സാജു പി.എം.(കോൺ.), 9. ജെന്നി സാജു(കോൺ.), 10. റോഷ്നി മാത്യു(കോൺ.), 11. ലിറ്റി കെ. അബ്രാഹം(കോൺ.), 12. പ്രീത ജയപ്രകാശ്(കോൺ.), 13. രഞ്ജിത് (സ്വന്ത.), 14. പി.സി. പ്രസാദ്(കോൺ.), 15. ദിലീപ് ജോൺ(കോൺ.), 16. ജിൻസി എൽദോ(കോൺ.),
==================================================================================
കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫിന്.
പെരുമ്പാവൂർ: കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫിന്. ആകയെുളള 14 ൽ 13 ലും വിജയിച്ചാണ് യു ഡി എഫ് മേൽക്കോയ്മ സ്ഥാപിച്ചത്. മൂന്നാം വാർഡിൽ ശ്രീജ ഷിജോ മാത്രമാണ് എൽ ഡി എഫ് പാനലിൽ നിന്നും വിജയിച്ചത്. വിജയികളായവർ:
വാർഡ് 1. കൂടാലപ്പാട്: സി.ജെ. ബാബു, 2. കോടനാട്: പി.വി. സുനിൽ, 3.ക്രാരിയേലി: ശ്രീജ ഷിജോ(സിപിഎം), 4.വേങ്ങൂർ: റോയ് വർഗീസ്, 5.അശമന്നൂർ കെ.പി. വർഗീസ്, 6.മേതല പ്രീത സുകു, 7.കീഴില്ലം: എൽദോ മാത്യു, 8. പുല്ലുവഴി: മാത്യു ജോസ് തരകൻ, 9. രായമംഗലം: ജെയ്ബി സജി, 10 മുടക്കുഴ: ഷോജ റോയ്, 11. ഇളമ്പകപ്പിള്ളി: മിനി ബാബു, 12. കൂവപ്പടി അനു അബീഷ്, 13. തോട്ടുവ: ജോഷി സി. പോൾ, 14. ഒക്കൽ: അമൃത സജീൻ.
ഒറ്റവോട്ടിന് വിജയം , പെരുമ്പാവൂരിൽ ശ്രദ്ധേയമായി പാങ്കുളം വാർഡ്
പെരുമ്പാവൂർ: പെരുമ്പാവൂർ നഗരസഭയിലെ 18ാം വാർഡിൽ യു ഡി എഫ് സ്ഥാനാർത്ഥി വിജയിച്ചത് ഒരു വോട്ടിന്. പാങ്കുളം വാർഡിൽ യുഡി എഫ് സ്ഥാനാർത്ഥിയായി വിജയിച്ച നീന പൗലോസിന് ലഭിച്ചത് 288 വോട്ടാണ്. തൊട്ടുതാഴെ എത്തിയ എൽ ഡി എഫ് സ്ഥാനാർത്ഥിയായ പ്രീത ബാബുവിന് ലഭിച്ചത് 287 വോട്ടും. ആകെയുളള 919 വോട്ടർമാരിൽ 675 വോട്ടുകളാണ് പോൾ ചെയ്തത്. ഫലം എത്തിയപ്പോൾ ഒരു വോട്ടിന് വിജയിയെ പ്രഖ്യാപിച്ചെങ്കിലും റീകൗണ്ടിങ്ങ് നടത്തി സ്ഥിതീകരിക്കുകയായിരുന്നു. എൻ ഡി എ സ്ഥാനാർത്ഥിക്ക് 96 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
=====================================================











